'ഈ പ്രായത്തിൽ പോലും എനിക്ക് ഇങ്ങനെ ചെയ്യാൻ കഴിയില്ല, ലാൽ അങ്കിളിനെ നമിച്ചു': മോഹൻലാലിനെ വാനോളം പുകഴ്‌ത്തി ദുൽഖർ സൽമാൻ
'ഈ പ്രായത്തിൽ പോലും എനിക്ക് ഇങ്ങനെ ചെയ്യാൻ കഴിയില്ല, ലാൽ അങ്കിളിനെ നമിച്ചു': മോഹൻലാലിനെ വാനോളം പുകഴ്‌ത്തി ദുൽഖർ സൽമാൻ
Publish Date: Thu, 20 Dec 2018 (11:09 IST)
Updated Date: Thu, 20 Dec 2018 (11:13 IST)
ആദ്യ ദിനങ്ങളിലെ നെഗറ്റീവ് റിവ്യൂകളിൽ വീഴാതെ ഇപ്പോഴും മികച്ച രീതിയിൽ തിയേറ്ററുകൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ് മോഹൻലാലിന്റെ ഒടിയൻ. ചിത്രത്തിലെ മോഹൻലാലിന്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തിയിരുന്നു.
മലയാളത്തിൽ നിന്ന് ഒട്ടുമിക്ക നടന്മാരും, തമിഴിൽ നിന്ന് സൂര്യയും ചിത്രത്തെ പ്രശംസിച്ചു രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ദുൽഖർ സൽമാനും ചിത്രത്തെയും മോഹൻലാലിനെയും വാനോളം പ്രശംസിച്ചു രംഗത്ത് വന്നിരിക്കുകയാണ്.
മോഹൻലാലിൻറെ ആക്ഷനും അഭിനയവും തകർത്തുവെന്നും, എന്റെ ഈ പ്രായത്തിൽ പോലും ഇങ്ങനെ ആക്ഷൻ ചെയ്യാൻ എനിക്ക് കഴിയില്ല എന്നും ദുൽഖർ പറഞ്ഞു. ലാലങ്കിളിനെ തൊഴുതു എന്നാണ് ദുൽഖർ അവസാനം പറഞ്ഞതും.
മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണെന്ന് ലഭിച്ചിരിക്കുന്നത്. എന്തുതന്നെയായാലും നെഗറ്റീവ് റിവ്യൂകളിൽ വീഴാതെ ഒടിയൻ പിടിച്ചുനിന്നു എന്നുതന്നെ പറയാനാകും.