ദുൽഖൻ ‘നോ’ പറഞ്ഞു, കോളടിച്ചത് ടൊവിനോയ്ക്ക്!
ദുൽഖറിന്റെ തിരക്ക് ടൊവിനോയ്ക്ക് അനുഗ്രഹമായി
Publish Date: Sun, 13 May 2018 (17:17 IST)
Updated Date: Sun, 13 May 2018 (17:18 IST)
ദുൽഖർ സൽമാൻ തിരക്കിലാണ്. ഏഴ് മാസം മുൻപ് റിലീസ് ചെയ്ത സോളോ ആണ് ദുൽഖറിന്റെ മലയാളത്തിൽ റിലീസ് ചെയ്ത ചിത്രം. മലയാളത്തിന് പുറമെ അന്യഭാഷയിലും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്. തെലുങ്ക്, തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ് ദുൽഖർ.
ആദ്യ തെലുങ്ക് ചിത്രമായ മഹാനടി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മാഹനടിയിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കിലേക്ക് പ്രവേശിച്ചത്. മഹാനടി സ്വീകരിച്ചതിന് ശേഷം നിരവധി സിനിമകളാണ് ദുല്‍ഖറിനെത്തേടിയെത്തിയത്. എന്നാല്‍ സമയക്കുറവ് കാരണം താരം പല സിനിമകളും തിരസ്‌കരിക്കുകയായിരുന്നു.
മഹാനടിയുടെ ചിത്രീകരണം നീണ്ടുപോയതിനെത്തുടര്‍ന്നാണ് ഭയങ്കര കാമുകന്‍ വൈകുന്നത്. ജെനൂസ് മുഹമ്മദിന്റെ രണ്ടാമത്തെ സിനിമയിലും നായകനായി എത്തേണ്ടിയിരുന്നത് ദുല്‍ഖറായിരുന്നു. എന്നാൽ, ദുൽഖറിന്റെ തിരക്കഥ് ടൊവിനോ തോമസിന് അനുഗ്രഹമായിരിക്കുകയാണ്. ദുല്‍ഖറിനെ മുന്‍നിര്‍ത്തിയൊരുക്കാനിരുന്ന രണ്ട് സിനിമകള്‍ ടൊവിനോയ്ക്കായി മാറ്റി വെച്ചിരിക്കുകയാണ്.