Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോമോൻ ക്രിസ്തുമസിന് വരില്ല! 'ഇവനെ' പേടിക്കണം?

ക്രിസ്തുമസ് റിലീസുകൾ മാറ്റി!

ജോമോൻ ക്രിസ്തുമസിന് വരില്ല! 'ഇവനെ' പേടിക്കണം?
, ബുധന്‍, 14 ഡിസം‌ബര്‍ 2016 (17:08 IST)
മലയാള സിനിമ വീണ്ടും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. പുതിയ സിനിമയുടെ റിലീസുകൾ നിർത്തിവെന്ന് സമരത്തിന് തയ്യാറെടുക്കുകയാണ് നിർമാതാക്കൾ. തിയേറ്റര്‍ വിഹിതത്തിന്റെ പകുതി വേണമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ നിലപാട് സ്വീകരിച്ചതോടെയാണ് നിർമാതാക്കള്‍ക്കും തിയറ്ററുടമകള്‍ക്കും ഇടയില്‍ പ്രതിസന്ധി ഉടലെടുത്തത്.  തിയേറ്റര്‍ വിഹിതത്തിന്റെ പകുതി വേണമെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും അത് സാധിക്കില്ലെന്ന് നിര്‍മാതാക്കളും വിതരണക്കാരനും പറയുന്നു. 
 
തർക്കം തുടരുന്ന സാഹചര്യത്തിൽ ക്രിസ്തുമസിന് റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങൾ റിലീസ് തീയതി മാറ്റിവെച്ചു. ഈ വെള്ളിയാഴ്ച മുതൽ ചിത്രങ്ങൾ റിലീസ് ചെയ്യില്ല. ഡിസംബർ 16 മുതൽ സമരം തുടങ്ങുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത് ഒരു മാധ്യമത്തിനോട് പറഞ്ഞു. നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം.
 
ഇപ്പോൾ നിലനിൽക്കുന്ന തർക്കത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകാതെ ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്നാണ് കമിറ്റി വ്യക്തമാക്കുന്നത്. മുന്‍ധാരണകളുടെ ലംഘനമാണെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു.
 
ദുൽക്കർ–സത്യൻ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേങ്ങൾ ഈ വെളളിയാഴ്ച റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. സമരം തുടങ്ങുന്നതോടെ റിലീസ് നീട്ടും. അതോടെ ക്രിസ്തുമസിനും ജോമോൻ എത്തില്ലെന്ന് ഉറപ്പായി. ക്രിസ്മസ് റിലീസുകളായ മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജ് ചിത്രം എസ്ര, ജയസൂര്യ ചിത്രം ഫുക്രി എന്നീ ചിത്രങ്ങളിലുടെ റിലീസും പ്രതിസന്ധിയിലാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെലെയുടെ ജീവിതത്തില്‍ റഹ്‌മാന് എന്തുകാര്യം ?; 2008 ആവര്‍ത്തിക്കുമോ ?