Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെലെയുടെ ജീവിതത്തില്‍ റഹ്‌മാന് എന്തുകാര്യം ?; 2008 ആവര്‍ത്തിക്കുമോ ?

എആർ റഹ്മാൻ വീണ്ടും ഓസ്കാർ പരിഗണനാ പട്ടികയിൽ

പെലെയുടെ ജീവിതത്തില്‍ റഹ്‌മാന് എന്തുകാര്യം ?; 2008 ആവര്‍ത്തിക്കുമോ ?
ലോസ് ആഞ്ചലസ് , ബുധന്‍, 14 ഡിസം‌ബര്‍ 2016 (15:58 IST)
എആർ റഹ്മാൻ വീണ്ടും ഓസ്‌കാര്‍ നാമനിർദേശ പട്ടികയിൽ. ബ്രസീലിയന്‍ ഫുട്ബോൾ ഇതിഹാസം പെലെയുടെ ജീവിതം പറഞ്ഞ സിനിമയ്‌ക്ക് സംഗീതം നൽകിയതിനാണ് പട്ടികയില്‍ അദ്ദേഹം ഇടം പിടിച്ചത്.

ചിത്രത്തിൽ ബ്രസീലിയൻ താളങ്ങൾ ഇഴ ചേർത്ത സംഗീതമാണ് റഹ്‌മാന്‍ ഒരുക്കിയത്. ഇത് ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്‌തു. ഇതേത്തുടര്‍ന്നാണ് റഹ്മാൻ വീണ്ടും ഓസ്‌കാര്‍ നാമനിർദേശ പട്ടികയിൽ ഇടം നേടിയത്. 2017 ജനുവരി 24 നാണ് ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുക.

2008ൽ സ്ലം ഡോഗ് മില്ല്യണയർ എന്ന ചിത്രത്തിലെ സംഗീതത്തിന് ഒറിജിനൽ സ്കോർ വിഭാഗത്തിൽ റഹ്മാന് ഓസ്കർ ലഭിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊടുമ്പോൾ പൊടിയുന്ന രണ്ടായിരത്തിന്റെ നോട്ട് !; വെട്ടിലായത് വീട്ടമ്മ