Publish Date: Thu, 07 Nov 2024 (08:45 IST)
Updated Date: Thu, 07 Nov 2024 (08:46 IST)
അൽഫോൻസ് പുത്രന്റെ പ്രേമം എന്ന സിനിമയിലെ മലർ മിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ട നായിക ആയ ആളാണ് സായ് പല്ലവി. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ സായ് പല്ലവി അഭിനയിച്ചു. എല്ലാം, നായികാ പ്രാധാന്യമുള്ള വേഷങ്ങൾ. ശിവകാർത്തികേയൻ നായകനായ അമരൻ ആണ് സായ് പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ, തനിക്ക് തമിഴിലെ ഒരു സൂപ്പർതാരത്തോട് ക്രഷ് ഉണ്ടെന്ന് തുറന്നു പറയുകയാണ് നടി.
സൂര്യയോട് ആണ് സായ് പല്ലവിക്ക് ക്രഷ്. കാക്ക കാക്ക എന്ന ചിത്രം ഇറങ്ങിയ സമയം മുതൽ സൂര്യയോട് ക്രഷ് ഉണ്ടെന്ന് നടി തുറന്നു പറയുന്നു. എൻ .ജി.കെയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴത്തെ ഏറ്റവും വലിയ എക്സൈറ്റ്മെന്റും സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്നു എന്നതായിരുന്നുവെന്ന് സായ് പല്ലവി ഓർത്തെടുക്കുന്നു. സൂര്യയോട് ഇപ്പോഴും ക്രഷ് ഉണ്ടെന്നും, എന്നാൽ ഒരു സിനിമയിൽ മാത്രമേ ഒരുമിച്ചഭിനയിക്കാൻ കഴിഞ്ഞുള്ളു എന്നും നടി പറയുന്നു.
സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രം തണ്ടേലും ചര്‍ച്ചകളില്‍ നിറയുന്നതിനാല്‍ ആകാംക്ഷയുണ്ടാക്കുന്നതാണ്. തണ്ടേല്‍ ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് പ്രമേയമാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്. എന്തായാലും നാഗചൈതന്യയുടെ തണ്ടേല്‍ സിനിമയുടെ കഥയുടെ സൂചനകള്‍ പുറത്തായത് ചര്‍ച്ചയായി മാറിയിട്ടുണ്ട്.