Select Your Language

Notifications

webdunia
webdunia
webdunia
webdunia

"ദുൽഖറിനൊപ്പം അഭിനയിക്കാൻ കാത്തിരിക്കുകയാണ്": ബോളിവുഡ് താരം സോനം കപൂർ

ദുൽഖറിനെ വാനോളം പുകഴ്‌ത്തി സോനം കപൂർ

Dulquer Salman
, ചൊവ്വ, 22 മെയ് 2018 (15:14 IST)
ദുൽഖറിന്റെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ക്യൂവിൽ നിൽക്കുന്ന നിരവധി താര സുന്ദരികൾ ഉണ്ട്. അതുതന്നെയാണ് നമ്മുടെ ബോളിവുഡ് താരം സോനം കപൂറിന്റെയും ആഗ്രഹം. എന്നാൽ അതിന് വേണ്ടി താരത്തിന് കൂടുതൽ കാത്തിരിക്കേണ്ടതില്ല. കുഞ്ഞിക്കയുടെ ഹോളിവുഡ് ചിത്രമായ 'ദി സോയ ഫാക്‌ടറി'ൽ നായികയായെത്തുന്നത് സോനം ആണ്.
 
വിവാഹത്തിന് ശേഷം സോനം അഭിനയിക്കുന്ന ചിത്രങ്ങളിൽ ഒന്നാണിത്. "ഞാൻ ദുൽഖർ അഭിനയിച്ച ഓകെ കണ്മണി കണ്ടിട്ടുണ്ട്, അതിൽ ദുൽഖറിന്റെ അഭിനയം ഗംഭീരമായിരുന്നു. അദ്ദേഹം ക്യൂട്ടാണ്, എനിക്ക് വളരെ  ഇഷ്‌ടപ്പെട്ടു, ദുൽഖറുമൊത്ത് അഭിനയിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. തെന്നിന്ത്യന്‍ നടന്മാരുമൊത്ത് താന്‍ ഇതിനു മുമ്പും അഭിനയിച്ചിട്ടുണ്ട്. റാഞ്ച്ന എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ബോളിവുഡില്‍ എത്തുന്നത്. അദ്ദേഹവുമൊത്ത് അഭിനയിച്ചത് നല്ല അനുവഭവമായിരുന്നു."- സോനം വ്യക്തമാക്കി.  
 
'ദി സോയ ഫാക്‌ടർ' എന്ന ചിത്രം അനുജ ചൗഹാന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്‌പദമാക്കിയുള്ളതാണ്. അഭിഷേക് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രം 1983-ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന പേൺകുട്ടിയുടെ കഥയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആയിരം പ്രാദേശിക ചിത്രങ്ങളുടെ തുടക്കം; ഇന്‍ഡിവുഡിന്‍റെ സ്വപ്നപദ്ധതി 'ഐക്കരക്കോണത്തെ ഭിഷഗ്വരന്‍‌മാര്‍' ഷൂട്ടിങ് ആരംഭിച്ചു