'ഇത് നിങ്ങളുദ്ദേശിച്ച പ്രഭാകരനല്ല, പിതാക്കന്മാരെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്'; വിശദീകരണവുമായി ദുൽഖറും അനൂപും

അനു മുരളി
തിങ്കള്‍, 27 ഏപ്രില്‍ 2020 (09:57 IST)
'ദയവായി വിദ്വേഷം പ്രചരിപ്പിക്കരുത്...' അപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത് നടൻ ദുൽഖർ സൽമാനും സംവിധായകൻ അനൂപ്പ് സത്യനുമാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ 'പ്രഭാകരാ...' എന്ന ഡയലോഗ് ആണ് എല്ലാത്തിന്റേയും കാരണം. സിനിമയിൽ പ്രഭാകരൻ എന്ന പേര് നായയെ നോക്കി വിളിക്കുന്ന രംഗം തമിഴ് ജനതയെ അപമാനിക്കുന്നതാണെന്ന പ്രചരണം ശ്രദ്ധയിൽ പെട്ടെന്നും അതിനാലാണ് വിശദീകരണം നൽകുന്നതെന്നുമാണ് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചത്.
 
പക്ഷേ, തമിഴ് സിനിമാപ്രേമികൾ കരുതിയത് പോലെ അല്ലെന്നും അത് മലയാളത്തിലെ പ്രസിദ്ധമായ ഒരു ഡയലോഗ് ആണെന്നും നർമരൂപേണയാണ് അത് ഉൾക്കൊള്ളിച്ചതെന്നും ദുൽഖർ കുറിച്ചു. പട്ടണപ്രവേശം സിനിമയിലെ രംഗവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
 
'എന്നെയും സംവിധായകനെയും വിമർശിക്കുന്നത് അംഗീകരിക്കാം. പക്ഷേ ദയവായി ഞങ്ങളുടെ പിതാക്കന്മാരേയോ സിനിമയിലെ മുതിർന്ന് ആൾക്കാരേയോ അപമാനിക്കരുത്.'- ദുൽഖർ കുറിച്ചു.
 
ആദ്യം ഈ വിഷയത്തോട് പ്രതികരിക്കണ്ട എന്നായിരുന്നു കരുതിയിരുന്നതെന്നും എന്നാൽ, വിഷയം സങ്കീർണമായതോടെ മറുപടി പറയാമെന്ന് കരുതിയെന്നും സംവിധായകൻ അനൂപ് സത്യൻ പറയുന്നു. എൽറ്റിറ്റിഇ നേതാവ് പ്രഭാകരനുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് അനൂപ് വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അതിതീവ്ര ന്യൂനമര്‍ദ്ദം ഡിറ്റ് വാ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Rahul Mamkootathil: വാട്‌സ്ആപ്പ് ചാറ്റ്, കോള്‍ റെക്കോര്‍ഡിങ്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിജിറ്റല്‍ തെളിവുകളുമായി അതിജീവിത, മുഖ്യമന്ത്രിക്കു പരാതി

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

അടുത്ത ലേഖനം
Show comments