Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമല ഗർഭിണിയായ ശേഷം അമ്മ ഇങ്ങനെയാ,ആനീസ് പോളിൽ വന്ന മാറ്റത്തെക്കുറിച്ച് നടി അമല പോൾ പറയന്നു

Amala Paul  became pregnant Paul Varghese

കെ ആര്‍ അനൂപ്

, വെള്ളി, 5 ജനുവരി 2024 (11:40 IST)
മകൾ അമ്മയാകുന്ന സന്തോഷത്തിനോടൊപ്പം മുത്തശ്ശി ആവാനുള്ള ഒരുക്കത്തിലാണ് അമല പോളിന്റെ അമ്മ ആനീസ് പോൾ. മകൾക്ക് വിശേഷം ഉണ്ടെന്നറിഞ്ഞത് മുതൽ അവൾക്കായി താൻ ചെയ്തു കൊടുക്കേണ്ട ഓരോ കാര്യത്തിലും ശ്രദ്ധാലുമാണ് ആനീസ്. അതിനായുള്ള അറിവ് സ്വീകരിക്കുകയാണ് അമലയുടെ അമ്മ. ഇൻറർനെറ്റിൽ ഗർഭിണികൾ ചെയ്യേണ്ട കാര്യങ്ങൾ കണ്ടും കേട്ടും പഠിക്കുകയാണ് അമ്മയെന്ന് അമല പോൾ തന്നെയാണ് പറയുന്നത്.
 
വീട്ടിലേക്ക് വരാനിരിക്കുന്ന കുഞ്ഞ് അതിഥിക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ് അമ്മയെന്ന് അമല പോൾ പറഞ്ഞു. മൊബൈലിൽ ഇക്കാര്യങ്ങൾ നോക്കുന്ന അമ്മയുടെ വിഡിയോ സഹിതമാണ് അമലയുടെ പോസ്റ്റ്. ഭർത്താവ് ജഗത് ദേശായിയെയും താരം ടാഗ് ചെയ്തിട്ടുണ്ട്.
 
"ഇതാണ് എന്റെ അമ്മയുടെ അവസ്ഥ.  ഗർഭധാരണസമയത്ത് കണ്ടിരിക്കേണ്ട വിഡിയോകൾ ധാരാളമായി കാണുകയും ആവശ്യമുള്ളത് കുറിച്ചെടുക്കുകയും ചെയ്യുകയാണ് അമ്മയുടെ ഇപ്പോഴത്തെ പണി.  ഇത് തമാശ തന്നെ",- അമല പോൾ എഴുതി.
 
പോൾ വർഗീസിന്റെയും ആനീസ് പോളിന്റെയും മകളാണ് അമല. ആലുവയിലാണ് നടിയുടെ കുടുംബം. നവംബറിൽ ആയിരുന്നു അമല പോളിന്റെ വിവാഹം നടന്നത്. സുഹൃത്ത് കൂടിയായ ജഗത് ദേശായിയാണ് 
നടിയുടെ ഭർത്താവ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
 
 
 
 
  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മലൈക്കോട്ടൈ വാലിബന്‍' അപ്‌ഡേറ്റ്! നാലു ഭാഷകളില്‍ ഡബ്ബിങ് പൂര്‍ത്തിയാക്കി ഡാനിഷ് സെയ്ത്