Eko Box Office Collection: ബോക്‌സ്ഓഫീസില്‍ 'എക്കോ' തരംഗം; വമ്പന്‍ കളക്ഷനിലേക്ക്
കിഷ്‌കിന്ധാ കാണ്ഡം, കേരള ക്രൈം ഫയല്‍സ് 2 എന്നിവയ്ക്കു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ - ബാഹുല്‍ രമേശ് കൂട്ടുകെട്ട് ഒന്നിച്ചപ്പോള്‍ മറ്റൊരു കിടിലന്‍ സിനിമയാണ് മലയാളികള്‍ക്കു ലഭിച്ചിരിക്കുന്നത്
Eko Box Office Collection
Eko Box Office Collection: ബോക്‌സ്ഓഫീസില്‍ വന്‍ നേട്ടമുണ്ടാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത 'എക്കോ'. മിസ്റ്ററി ത്രില്ലറായി തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസ് കളക്ഷന്‍ 10 കടന്നു.
കിഷ്‌കിന്ധാ കാണ്ഡം, കേരള ക്രൈം ഫയല്‍സ് 2 എന്നിവയ്ക്കു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ - ബാഹുല്‍ രമേശ് കൂട്ടുകെട്ട് ഒന്നിച്ചപ്പോള്‍ മറ്റൊരു കിടിലന്‍ സിനിമയാണ് മലയാളികള്‍ക്കു ലഭിച്ചിരിക്കുന്നത്. സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം നാല് ദിവസം കൊണ്ട് എട്ട് കോടിക്കടുത്താണ് 'എക്കോ' ആഭ്യന്തര ബോക്‌സ്ഓഫീസില്‍ നിന്ന് വാരിക്കൂട്ടിയത്. റിലീസ് ദിനം 80 ലക്ഷം മാത്രമായിരുന്നു കളക്ഷന്‍. എന്നാല്‍ ശനിയാഴ്ചയിലേക്ക് എത്തിയപ്പോള്‍ അത് 1.85 കോടിയായി. ഞായറാഴ്ച മാത്രം മൂന്ന് കോടിക്കു മുകളില്‍ കളക്ഷന്‍ നേടാന്‍ ചിത്രത്തിനു സാധിച്ചു.
റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ചയായ ഇന്നലെ 1.85 കോടി കളക്ട് ചെയ്യാന്‍ എക്കോയ്ക്കു സാധിച്ചു. സന്ദീപ് പ്രദീപ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വിനീത്, നരെയ്ന്‍, ബിനു പപ്പു, അശോകന്‍, ബിയാന മോമിന്‍, രഞ്ജിത്ത് ശേഖര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു.