Vilayath Buddha Box Office: പിടിവിട്ട് 'വിലായത്ത് ബുദ്ധ'; പൃഥ്വിരാജ് ഫാക്ടര്‍ കൊണ്ടും രക്ഷയില്ല, പരാജയത്തിലേക്ക് !
റിലീസ് ചെയ്തു നാല് ദിവസം കൊണ്ട് 3.79 കോടി മാത്രമാണ് വിലായത്ത് ബുദ്ധയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍
Vilayath Buddha Box Office: പൃഥ്വിരാജ് ചിത്രം 'വിലായത്ത് ബുദ്ധ' പരാജയത്തിലേക്ക്. റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ച പിന്നിടുമ്പോള്‍ ചിത്രം ബോക്‌സ്ഓഫീസില്‍ ഇഴയുകയാണ്. റിലീസ് ചെയ്തു അഞ്ച് ദിവസം പിന്നിട്ടിട്ടും ആഭ്യന്തര ബോക്‌സ്ഓഫീസില്‍ അഞ്ച് കോടി കടക്കാന്‍ വിലായത്ത് ബുദ്ധയ്ക്കു സാധിച്ചിട്ടില്ല.
റിലീസ് ചെയ്തു നാല് ദിവസം കൊണ്ട് 3.79 കോടി മാത്രമാണ് വിലായത്ത് ബുദ്ധയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. റിലീസ് ദിനം 1.7 കോടി കളക്ട് ചെയ്ത ചിത്രത്തിനു അടുത്ത മൂന്ന് ദിവസം കൊണ്ട് മൂന്ന് രണ്ട് കോടി നേടാനെ സാധിച്ചിട്ടുള്ളൂ. ശനിയാഴ്ച ഒരു കോടിയും ഞായറാഴ്ച 75 ലക്ഷവുമാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. ആദ്യ തിങ്കളാഴ്ചയായ ഇന്നലെ 35 നും 50 ലക്ഷത്തിനും ഇടയിലാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. വേള്‍ഡ് വൈഡ് കളക്ഷനിലും ചിത്രം കാര്യമായ നേട്ടമുണ്ടാക്കിയിട്ടില്ല.
റിലീസ് ദിനം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുള്ളതും ബോക്‌സ്ഓഫീസ് പ്രകടനത്തില്‍ തിരിച്ചടിയായി. ജി.ആര്‍.ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കിയാണ് 'വിലായത്ത് ബുദ്ധ' ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം ഷമ്മി തിലകന്‍ സുപ്രധാന വേഷത്തിലെത്തിയിരിക്കുന്നു.