പേടിപ്പെടുത്തുന്ന കാര്യങ്ങളാണ് നടക്കുന്നത്: വീണ്ടും എലിസബത്ത്
ഇതിനെതിരെ ബാലയും ഇപ്പോഴത്തെ ഭാര്യ കോകിലയും രംഗത്ത് വന്നു.
മുന്‍ഭര്‍ത്താവും നടനുമായ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഡോ. എലിസബത്ത് ഉദയന്‍ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. ബാലയുടെ ഭാര്യയായതിന് ശേഷം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ പറ്റിയാണ് എലിസബത്ത് സംസാരിച്ചത്. യൂട്യൂബിലൂടെയും മറ്റുമായി മുഖം കാണിക്കാതെയാണ് എലിസബത്ത് തുറന്ന് പറച്ചില്‍ നടത്തിയത്. ഇതിനെതിരെ ബാലയും ഇപ്പോഴത്തെ ഭാര്യ കോകിലയും രംഗത്ത് വന്നു.
ബാലയുടെ പ്രത്യാക്രമണത്തിന് പിന്നാലെ എലിസബത്തിനെ അധികം കാണാറില്ലായിരുന്നു. ഇപ്പോള്‍ താന്‍ സേഫ് ആണെന്നും പക്ഷേ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ പേടിയാവുന്നുണ്ടെന്നുമൊക്കെ പറയുകയാണ് എലിസബത്ത്. കുറേ കാര്യങ്ങളും ചതികളും പിന്നില്‍ നടക്കുന്നുണ്ടെന്നും ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ കാണുമ്പോൾ പേടി തോന്നുന്നുണ്ടെന്നും എലിസബത്ത് പറയുന്നു.
എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്നതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. ഇനിയെന്താ ഉണ്ടാവുകയെന്നും അറിയില്ല. നമ്മള്‍ ചോദ്യങ്ങള്‍ ചോദ്യക്കുമ്പോള്‍ ഉത്തരം മുട്ടിയാല്‍ വായടപ്പിക്കുന്ന പരിപാടിയാണ്. എന്നിട്ടും ചോദിച്ചാല്‍ നമ്മളെ ഉണ്ടാവില്ലെന്ന രീതിയിലാണ് പല സംഭവങ്ങളും. കുറേ വിഷയങ്ങള്‍ നടക്കുന്നുണ്ട്. നിയന്ത്രണം ഉള്ളത് കൊണ്ട് ഒന്നും പറയാനും സാധിക്കുന്നില്ല. താനിപ്പോൾ സേഫ് ആണെന്നും എലിസബത്ത് പറയുന്നു.