Select Your Language

Notifications

webdunia
webdunia
webdunia
webdunia

Vishu Release Pre Booking Collection: വിഷു റിലീസ്; അഡ്വാന്‍സ് ബുക്കിംഗിൽ ആരാണ് ഒന്നാമൻ? നസ്ലിൻ മമ്മൂട്ടിയെ കടത്തിവെട്ടിയോ? കണക്കുകളിങ്ങനെ

അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലിയും ഇന്ന് തന്നെയാണ് റിലീസ്.

Alappuzha GymKhana

നിഹാരിക കെ.എസ്

, വ്യാഴം, 10 ഏപ്രില്‍ 2025 (09:50 IST)
നാല് സിനിമകളാണ് വിഷു റിലീസായി ഇന്ന് തിയേറ്ററുകളിലെത്തിയത്. വിഷു- ഈസ്റ്റര്‍ സീസണിന് തിയറ്ററുകളില്‍ ഇന്ന് തുടക്കമായിരിക്കുകയാണ്. മൂന്ന് മലയാള സിനിമയും ഒരു തമിഴ് സിനിമയും ബോക്സ് ഓഫീസിൽ ഇന്ന് മത്സരം കുറിച്ചു. നവാ​ഗതനായ ഡീനോ ഡെന്നിസിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന ബസൂക്ക, ഖാലിദ് റഹ്‍മാന്‍റെ സംവിധാനത്തില്‍ നസ്‍ലെന്‍ നായകനാവുന്ന ആലപ്പുഴ ജിംഖാന, നവാ​ഗതനായ ശിവപ്രസാദിന്‍റെ സംവിധാനത്തില്‍ ബേസില്‍ ജോസഫ് നായകനാവുന്ന മരണമാസ്സ് എന്നിവയാണ് അവ. അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലിയും ഇന്ന് തന്നെയാണ് റിലീസ്.
 
തിയറ്റര്‍ വ്യവസായം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രങ്ങളുടെ ആദ്യ പ്രതികരണങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം. അതേസമയം ഈ ചിത്രങ്ങള്‍ നേടിയിട്ടുള്ള അഡ്വാന്‍സ് ബുക്കിം​ഗ് ഫൈനല്‍ കണക്കുകള്‍ ഇതിനകം പുറത്തെത്തിയിട്ടുണ്ട്.
 
കേരളത്തിലെ അഡ്വാന്‍സ് ബുക്കിം​ഗിലൂടെ ബസൂക്ക നേടിയിരിക്കുന്നത് 1.50 കോടിയാണെന്ന് ട്രാക്കര്‍മാര്‍ പറയുന്നു. ആലപ്പുഴ ജിംഖാന 1.45 കോടിയും മരണമാസ്സ് 29 ലക്ഷവുമാണ് കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നതെന്നും. അതേസമയം ഇന്ന് തന്നെ തിയറ്ററുകളില്‍ എത്തുന്ന അജിത്ത് കുമാറിന്‍റെ തമിഴ് ചിത്രം ​ഗുഡ് ബാഡ് അ​ഗ്ലി 34.75 ലക്ഷമാണ് നേടിയിരിക്കുന്നത്. കണക്കുകൾ പുറത്തുവരുമ്പോൾ മമ്മൂട്ടി തന്നെയാണ് ഒന്നാമത്. നസ്ലിൻ മമ്മൂട്ടിയുടെ തൊട്ടുപിന്നാലെയുണ്ട്.
 
നസ്‍ലെനെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മികച്ച കേരള അഡ്വാന്‍സ് സെയില്‍സ് ആണ് ആലപ്പുഴ ജിംഖാനയിലൂടെ നേടിയിരിക്കുന്നത്. പ്രേമലു നേടിയ 96 ലക്ഷമാണ് ഇതിന് മുന്‍പുള്ള ബെസ്റ്റ് എന്ന് ട്രാക്കര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 2 കോടിയിലേറെ അഡ്വാന്‍സ് ബുക്കിം​ഗും ചിത്രം നേടിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 
 
അതേസമയം ഒരു ബോളിവുഡ് ചിത്രവും ഇന്ന് തിയറ്ററുകളില്‍ എത്തുന്നുണ്ട്. സണ്ണി ഡിയോള്‍ നായകനാവുന്ന ജാഠ് ആണ് അത്. പുതിയ റിലീസുകളില്‍ ഏതൊക്കെ മികച്ച അഭിപ്രായം നേടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡൊമിനിക് റിലീസായത് പോലും പലരും അറിഞ്ഞില്ല: ഗൗതം മേനോൻ