Empuraan: ലൈക്ക തെറ്റിപ്പിരിഞ്ഞോ? ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍; ഫാന്‍സ് ഷോ ആറ് മണിക്ക്?
സഹനിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായി ആശിര്‍വാദ് സിനിമാസ് സ്വരചേര്‍ച്ചയില്‍ അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
Empuraan: എമ്പുരാന്‍ റിലീസ് പ്രതിസന്ധിയില്‍ ഇന്നോ നാളെയോ അന്തിമ തീരുമാനമാകും. നേരത്തെ നിശ്ചയിച്ചതുപോലെ മാര്‍ച്ച് 27 നു തന്നെ വേള്‍ഡ് വൈഡായി ചിത്രം തിയറ്ററുകളിലെത്തും. പുലര്‍ച്ചെ ആറിനായിരിക്കും ഫാന്‍സ് ഷോ. അഞ്ച് മണിക്കു ഷോ വേണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടെങ്കിലും മോഹന്‍ലാലും നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസും അംഗീകരിച്ചില്ല.
സഹനിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായി ആശിര്‍വാദ് സിനിമാസ് സ്വരചേര്‍ച്ചയില്‍ അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് റിലീസ് പ്രതിസന്ധിക്കു കാരണം. എമ്പുരാന്‍ പ്രൊജക്ടില്‍ നിന്ന് പൂര്‍ണമായി പിന്മാറാന്‍ ലൈക്ക ആഗ്രഹിക്കുന്നതായും ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ നിര്‍മാണ പങ്കാളിത്തം വേണ്ടെന്നു വയ്ക്കണമെങ്കില്‍ ഭീമമായ നഷ്ടപരിഹാരമാണ് ലൈക്ക ആവശ്യപ്പെട്ടതെന്നും അത് നല്‍കാന്‍ ആശിര്‍വാദ് സിനിമാസ് തയ്യാറായില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ലൈക്കയും ആശിര്‍വാദ് സിനിമാസും തമ്മില്‍ അന്തിമഘട്ട ചര്‍ച്ച നടക്കുകയാണ്. നിര്‍മാണ പങ്കാളികളായി ലൈക്ക തുടരുമെന്ന് തന്നെയാണ് സൂചന.
അതേസമയം സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ അടുത്ത ആഴ്ച ആരംഭിക്കും. രാജമൗലി ചിത്രത്തില്‍ അഭിനയിക്കാന്‍ പോയ സംവിധായകന്‍ പൃഥ്വിരാജ് ഉടന്‍ കേരളത്തില്‍ തിരിച്ചെത്തും. പൃഥ്വിരാജ് എത്തിയ ശേഷമായിരിക്കും പ്രചരണ പരിപാടികള്‍ ആരംഭിക്കുക. യുഎഇയില്‍ അടക്കം ഗ്രാന്‍ഡ് പ്രൊമോഷന്‍ പരിപാടികളാണ് എമ്പുരാന്‍ ടീം ഒരുക്കുന്നത്.