Webdunia - Bharat's app for daily news and videos

Install App

Empuraan Update: ആദ്യ അരമണിക്കൂര്‍ ഡയലോഗുകള്‍ കൂടുതലും ഹിന്ദിയില്‍; കഥ തുടങ്ങുന്നത് ഗുജറാത്തില്‍ നിന്ന് !

പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയദ് മസൂദിനെ മോഹന്‍ലാലിന്റെ ഖുറേഷി അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി ആദ്യമായി കണ്ടുമുട്ടുന്നത് ഗുജറാത്തില്‍ വെച്ചാണ്

രേണുക വേണു
വെള്ളി, 14 മാര്‍ച്ച് 2025 (10:19 IST)
Empuraan Update: പാന്‍ ഇന്ത്യന്‍ സിനിമയെന്ന ലേബലില്‍ റിലീസിനു തയ്യാറെടുക്കുന്ന എമ്പുരാനില്‍ ഹിന്ദിക്കും നിര്‍ണായക റോള്‍. സിനിമയുടെ ആദ്യ അരമണിക്കൂറില്‍ കൂടുതല്‍ ഡയലോഗുകളും ഹിന്ദിയില്‍ ആയിരിക്കും. ഗുജറാത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. 
 
പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയദ് മസൂദിനെ മോഹന്‍ലാലിന്റെ ഖുറേഷി അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി ആദ്യമായി കണ്ടുമുട്ടുന്നത് ഗുജറാത്തില്‍ വെച്ചാണ്. സിനിമയിലെ ഏറ്റവും മര്‍മ പ്രധാനമായ ഈ ഭാഗങ്ങള്‍ ഗുജറാത്തില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നതും. എമ്പുരാന്റെ ആദ്യ 25 മിനിറ്റ് ഒരു ഹിന്ദി സിനിമ പോലെ തോന്നുമെന്നും 35 ശതമാനം ഡയലോഗുകളും ഹിന്ദിയില്‍ ആയിരിക്കുമെന്നും സംവിധായകന്‍ പൃഥ്വിരാജ് നേരത്തെ സൂചന നല്‍കിയിരുന്നു. 
 
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന 'എമ്പുരാന്‍' മാര്‍ച്ച് 27 നു വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തും. ആശിര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. പുലര്‍ച്ചെ ആറിനായിരിക്കും ഫാന്‍സ് ഷോ. ഏകദേശം മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ പൊളിറ്റിക്കല്‍ ഡ്രാമ ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് കേന്ദ്രം ഉടന്‍ അനുമതി നല്‍കും; ഉപാധികള്‍ മുന്നോട്ട് വച്ച് സര്‍ക്കാര്‍

പൊങ്കാല കഴിഞ്ഞു, നഗരം ക്ലീന്‍ ക്ലീന്‍; കൈയടി നേടി തിരുവനന്തപുരം നഗരസഭ

ആണ്‍കുട്ടികള്‍ 25 വയസ്സിനുള്ളില്‍ വിവാഹം കഴിക്കണം; അവര്‍ സ്വയം പങ്കാളികളെ കണ്ടെത്തുകയും വേണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ്

ആലപ്പുഴയില്‍ പഞ്ചായത്ത് ജീവനക്കാരിയും മകളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

ഒന്നര മാസം കഴിഞ്ഞിട്ടും എസി റിപ്പയര്‍ ചെയ്തു നല്‍കിയില്ല; സര്‍വീസ് സെന്ററിനു 30,000 രൂപ പിഴ

അടുത്ത ലേഖനം
Show comments