Select Your Language

Notifications

webdunia
webdunia
webdunia
webdunia

എലിസബത്തിന് ഭർത്താവുണ്ട്, ഒരു ഡോക്ടറെ രഹസ്യമായി കല്യാണം കഴിച്ചു; ആരോപണവുമായി കോകില

എലിസബത്തിന് ഭർത്താവുണ്ട്, ഒരു ഡോക്ടറെ രഹസ്യമായി കല്യാണം കഴിച്ചു; ആരോപണവുമായി കോകില

നിഹാരിക കെ.എസ്

, വെള്ളി, 14 മാര്‍ച്ച് 2025 (09:57 IST)
നടൻ ബാലയും മുൻഭാര്യ എലിസബത്തും തമ്മിലുള്ള തർക്കമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പരസ്പരം വാദപ്രതിവാദങ്ങളും ആരോപണങ്ങളും ഉയർത്തി ചളി വാരിയെറിയുകയാണ് ഇരുവരും. ബാലയ്‌ക്കെതിരെ എലിസബത്ത് ഉന്നയിക്കുന്ന ആരോപണങ്ങൾ സത്യമല്ലെന്ന് പറയുമ്പോഴും കൃത്യമായ വിശദീകരണം നൽകാൻ ബാലയ്ക്ക് സാധിക്കുന്നില്ല. 
 
ഇപ്പോൾ എലിസബത്തിനെതിരെ ബാലയുടെ ഇപ്പോഴത്തെ ഭാര്യ കോകില രംഗത്ത് വന്നിരിക്കുകയാണ്. ബാലയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് എലിസബത്ത് രഹസ്യമായി ഒരു ഡോക്ടറെ വിവാഹം കഴിച്ചെന്നും അവർ മാനസികരോഗിയാണെന്നും തുടങ്ങി രൂക്ഷമായ വിമർശനവും ആരോപണവുമാണ് കോകില നടത്തിയത്. 
 
'കുറേ കാര്യങ്ങൾ ഞാൻ കാണുന്നുണ്ട്. അതിലെനിക്ക് വലിയ വിഷമമുണ്ട്. കാരണം ഞാനും ഒരു പെണ്ണാണ്. നിങ്ങൾ എന്നെ മനസിലാക്കുമെന്ന് വിചാരിക്കുന്നു. ഞാനീ വീഡിയോയിലൂടെ നേരിട്ട് പറയുന്നത് എലിസബത്ത് ചേച്ചിയോടാണ്. അവരുടെ പുതിയൊരു വീഡിയോ ഞാൻ കണ്ടിരുന്നു. അതിലെന്നെ വെല്ലുവിളിച്ചത് പോലെയാണ് തോന്നിയത്. നിങ്ങളൊരു പെണ്ണ് ആയത് കൊണ്ട് ഒത്തിരി പ്രശ്‌നങ്ങളുണ്ടാവുമെന്ന് മാമാ (ബാല) പറയുന്നുണ്ട്. അദ്ദേഹത്തിന് വന്ന് പറയാൻ പറ്റാത്ത ഒത്തിരി വിഷയങ്ങളുണ്ട്. അതെല്ലാം പറഞ്ഞാൽ ഞങ്ങൾക്കത് നാണക്കേടാണ്. നിങ്ങൾക്ക് അതിലൊരു കുഴപ്പവുമുണ്ടാവില്ല. പക്ഷേ ഞങ്ങൾക്ക് അങ്ങനെയല്ല. 
 
പറഞ്ഞ് വരുന്നത് ഞാനും മാമനും ഇപ്പോൾ നല്ല സന്തോഷത്തോടെ ജീവിക്കുകയാണ്. അതുപോലെ നിങ്ങൾ രജിസ്റ്റർ മ്യാരേജ് ചെയ്ത കാര്യം ഈ ജനങ്ങളോട് പറയണം. ഞങ്ങൾ നിങ്ങളെ കബളിപ്പിക്കുകയാണെന്ന് പറയുന്നുണ്ടല്ലോ, പക്ഷേ നിങ്ങളാണ് എല്ലാവരെയും പറ്റിക്കുന്നത്. അതാദ്യം പറയുക. നിങ്ങളുടെ ഭർത്താവ് ആരാണ്? അതൊരു ഡോക്ടറല്ലേ? ഇക്കാര്യം പുറത്ത് പറയാത്തത് എന്താണ്?. നിങ്ങൾ ഭർത്താവിനൊപ്പം സന്തോഷമായിട്ട് ഇരിക്കുക. എല്ലാം ഉപേക്ഷിച്ച് നിങ്ങളിവിടുന്ന് പോയതല്ലേ, എല്ലാം കഴിഞ്ഞ് ഒന്നര വർഷത്തിന് ശേഷം നിങ്ങൾ വന്ന് ഇങ്ങനെ സംസാരിക്കുന്നത് എന്തിനാണ്? ഞങ്ങളുടെ കല്യാണത്തിന് മുൻപേ ഇതേ കുറിച്ച് പറയാൻ ഞാൻ മാമനോട് പറഞ്ഞതാണ്. അദ്ദേഹമാണ് വേണ്ട, പാവമല്ലേ, നന്നായി ജീവിക്കട്ടെ എന്ന് പറഞ്ഞത്. പക്ഷേ നിങ്ങളാണ് ഇപ്പോൾ ഏറ്റവും മോശമായി പെരുമാറുന്നത്.
 
നിങ്ങൾ പറയുന്നതിൽ എന്തൊക്കെ സത്യമുണ്ട്, നുണയുണ്ട് എന്നതൊക്കെ എനിക്കറിയാം. എങ്ങനെയാണ് നിങ്ങൾ ഇങ്ങനൊക്കെ സംസാരിക്കുന്നതെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല. പതിനഞ്ച് വർഷമായിട്ട് നിങ്ങൾ മരുന്ന് കഴിക്കുന്ന ആളാണ്. അതെന്ത് കൊണ്ടാണ് നിങ്ങളാരോടും പറയാത്തത്. എലിസബത്ത് എന്ന് പറഞ്ഞാൽ ഒരു ഡോക്ടാറാണ്, പാവമാണ് എന്നൊക്കെയാണ് എല്ലാവരും കരുതി വെച്ചിരിക്കുന്നത്. പക്ഷേ അവരുടെ ഉള്ളിലിരിപ്പ് ആർക്കും അറിയില്ല. 
 
അതുപോലെ അവരുടെ ജീവിതത്തിൽ നടക്കുന്നതെന്താണെന്നും ആർക്കും അറിയില്ല. ഒന്നും മനസിലാക്കാതെയാണ് ഞങ്ങളെ കുറ്റപ്പെടുത്താൻ വരുന്നത്. ഇതെല്ലാം കാണുമ്പോൾ ഭയങ്കര മോശമായി തോന്നുന്നു. ഞങ്ങളെ ജീവിക്കാൻ വിടില്ലെന്നാണെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാം. ഞങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റുമോ അത് ഞങ്ങളും ചെയ്‌തോളാം. എല്ലാത്തിനുമുള്ള തെളിവുകൾ എന്റെ കൈയ്യിലുമുണ്ട്. പക്ഷേ ഇപ്പോൾ ഒന്നും പുറത്ത് വിടരുതെന്നാണ് മാമൻ പറഞ്ഞിട്ടുള്ളത്.
  
ഞങ്ങൾ കേസ് കൊടുക്കാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ ഡിപ്രഷൻ സ്റ്റേജിൽ ആത്മഹത്യ ചെയ്യാൻ പാകത്തിനുള്ള സ്റ്റേജിലാണ്. പിന്നെ നിങ്ങൾ പറഞ്ഞതൊക്കെ സത്യമാണെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പേര് മോശമാക്കാൻ നിങ്ങൾക്ക് സാധിച്ചു. പക്ഷേ അദ്ദേഹം അതിന് ശ്രമിക്കുന്നില്ല.' എന്നും പറഞ്ഞാണ് കോകില വീഡിയോ അവസാനിപ്പിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

80 കോടി മുടക്കിയെടുത്ത ചിത്രം, തിയേറ്ററിൽ ഫ്ലോപ്പായി; നിയമപോരാട്ടത്തിന് ഒടുവിൽ ഒ.ടി.ടിയില്‍