Webdunia - Bharat's app for daily news and videos

Install App

എമ്പുരാൻ ടിക്കറ്റിനായി മരണപാച്ചിൽ, മറിഞ്ഞു വീണിട്ടും എണീറ്റോടുന്ന ആരാധകർ; രാ​​ഗം തിയേറ്ററിൽ ജനസാ​ഗരം (വീഡിയോ)

ഇതുവരെ 7 കോടിയാണ് കളക്ട് ചെയ്തിരിക്കുന്നത്.

നിഹാരിക കെ.എസ്
ശനി, 22 മാര്‍ച്ച് 2025 (09:55 IST)
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാൻ ആണ് എങ്ങും സംസാരവിഷയം. സിനിമയുടെ ടിക്കറ്റിനായുള്ള പരക്കം പാച്ചിലിലാണ് ആരാധകർ. അഡ്വാൻസ് ബുക്കിങ് ഓപ്പൺ ആയതോട് കൂടി ചൂടപ്പം പോലെയാണ് ചിത്രത്തിന്റെ ടിക്കറ്റ് വിറ്റു പോകുന്നത്. ഇതുവരെ 7 കോടിയാണ് കളക്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ കൊടും ചൂടിനെപ്പോലും വക വയ്ക്കാതെ തൃശൂർ ജില്ലയിലെ രാഗം തിയറ്ററിന് മുന്നിൽ ടിക്കറ്റെടുക്കാൻ കാത്തുനിൽക്കുന്ന ആരാധകരുടെ വീഡിയോ വൈറലാകുന്നു.
 
എമ്പുരാന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ ഇതിനോടകം 20 കോടി കടന്നു. റിലീസ് ദിനം ആകുമ്പോഴേക്കും ഇത് 30 കോടി കടക്കുമെന്ന് ഉറപ്പാണ്. സിനിമയ്ക്കു നല്ല പ്രതികരണങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ആദ്യദിന വേള്‍ഡ് വൈഡ് കളക്ഷന്‍ 40-45 കോടിയാകും. ആദ്യദിനം 50 കോടി വേള്‍ഡ് വൈഡ് കളക്ഷന്‍ സ്വന്തമാക്കാന്‍ എമ്പുരാന് സാധിക്കുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.
 
തിയറ്ററിന്റെ ഗെയ്റ്റ് തുറന്നപ്പോൾ ടിക്കറ്റെടുക്കാൻ കൗണ്ടറിന് മുന്നിലേക്ക് ഓടുകയാണ് ആരാധകർ. പരക്കം പാച്ചിലിൽ തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണത് നിരവധി പേരാണ്. വീഴുന്നവരെ ചവിട്ടാതെ ആണ് മറ്റുള്ളവർ മുന്നോട്ട് പോകുന്നത്. വീണിടത്ത് നിന്നും ആവേശത്തോടെ വീണ്ടും എഴുന്നേറ്റ് ഓടുന്നവരുമുണ്ട്. ഒൻപത് മണിക്ക് ടിക്കറ്റെടുക്കാനായി രാവിലെ 5 മണി മുതൽ രാ​ഗം തിയറ്ററിൽ ക്യൂ നിന്നവരും കുറവല്ല. ഈ അടുത്ത കാലത്തൊന്നും ഇത്തരത്തിൽ ഒരു സിനിമയുടെയും ടിക്കറ്റെടുക്കാനുള്ള ആരാധകരുടെ കൂട്ടയോട്ടം കണ്ടിട്ടില്ലെന്ന് സെക്യൂരിറ്റി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Russia vs Ukraine: അപ്രതീക്ഷിതം!, യുക്രെയ്നെ കടന്നാക്രമിച്ച് റഷ്യ, 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചു

Kerala Wind Alert: മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റടിയ്ക്കും, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് പ്രത്യേക ജാഗ്രതാ നിർദേശം

തിരുവാതിര ഞാറ്റുവേലയുടെ മഹത്വവും പാരമ്പര്യവും

കൈക്കൂലി: ഹരിപ്പാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

നവജാത ശിശുക്കളെ കുഴിച്ചിട്ടു, അസ്ഥികൾ ദോഷം തീരാനുള്ള കർമ്മത്തിന് സൂക്ഷിച്ചു, പോലീസിന് മുന്നിൽ കീഴടങ്ങി കമിതാക്കൾ, കൊലപാതകമെന്ന് സംശയം

അടുത്ത ലേഖനം
Show comments