Select Your Language

Notifications

webdunia
webdunia
webdunia
webdunia

Empuraan: ആദ്യദിനം വേള്‍ഡ് വൈഡ് എത്ര കോടി നേടും?

മാര്‍ച്ച് 27 ആകുമ്പോഴേക്കും വേള്‍ഡ് വൈഡ് പ്രീ സെയില്‍ 20 കോടി കടക്കുമെന്നാണ് പ്രതീക്ഷ

Empuraan: ആദ്യദിനം വേള്‍ഡ് വൈഡ് എത്ര കോടി നേടും?

രേണുക വേണു

, വെള്ളി, 21 മാര്‍ച്ച് 2025 (13:53 IST)
Empuraan: എമ്പുരാന്റെ ആദ്യദിന വേള്‍ഡ് വൈഡ് കളക്ഷന്‍ എത്രയായിരിക്കും? റിലീസിനു ആറ് ദിവസങ്ങള്‍ കൂടി ശേഷിക്കെ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് പ്രീ സെയില്‍ 10 കോടി കടന്നതായാണ് വിവരം. എമ്പുരാന്റെ ഇന്ത്യയിലെ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിച്ചിട്ടേയുള്ളൂ. 
 
മാര്‍ച്ച് 27 ആകുമ്പോഴേക്കും വേള്‍ഡ് വൈഡ് പ്രീ സെയില്‍ 20 കോടി കടക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ ആദ്യദിനത്തിലെ വേള്‍ഡ് വൈഡ് കളക്ഷന്‍ 30 കോടി കടക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയില്‍ കേരളത്തിനു പുറത്ത് സിനിമയ്ക്കു ലഭിക്കുന്ന പ്രതികരണങ്ങള്‍ സിനിമയുടെ ബോക്‌സ്ഓഫീസ് ഭാവി നിര്‍ണയിക്കും. മികച്ച പ്രതികരണങ്ങള്‍ ലഭിച്ചാല്‍ ആദ്യദിന വേള്‍ഡ് വൈഡ് കളക്ഷന്‍ 30 കോടിക്കും 40 കോടിക്കും ഇടയില്‍ എത്തിയേക്കാം. 
 
കേരളത്തില്‍ നിന്ന് മാത്രം ആദ്യദിനം 12 കോടി നേടിയാല്‍ എമ്പുരാന്‍ റെക്കോര്‍ഡ് കരസ്ഥമാക്കും. 12 കോടി കളക്ഷനുള്ള വിജയ് ചിത്രം ലിയോ ആണ് ഒന്നാം സ്ഥാനത്ത്. 100 കോടിക്ക് മുകളിലാണ് എമ്പുരാന്റെ നിര്‍മാണ ചെലവ്. സിനിമ ബോക്‌സ്ഓഫീസില്‍ വലിയ സാമ്പത്തിക ലാഭം നേടണമെങ്കില്‍ 150 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റയ്ക്കുള്ള ജീവിതത്തോട് ഇഷ്ടം, നാരായണി ദത്തുപുത്രി; ശോഭനയുടെ ജീവിതം