Select Your Language

Notifications

webdunia
webdunia
webdunia
webdunia

Empuraan: സിനിമ കഴിഞ്ഞെന്നു കരുതി എഴുന്നേറ്റു പോകരുത്; എമ്പുരാന്റെ എന്‍ഡ് ക്രെഡിറ്റ്‌സ് കാണണമെന്ന് പൃഥ്വിരാജ്

എമ്പുരാന്റെ എന്‍ഡ് ക്രെഡിറ്റ്‌സ് കണ്ടശേഷം മാത്രമേ പ്രേക്ഷകര്‍ തിയറ്റര്‍ വിടാവൂ എന്ന് ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു

Empuraan, Mohanlal, Empuraan review, Empuraan End Credit

രേണുക വേണു

, ശനി, 22 മാര്‍ച്ച് 2025 (08:47 IST)
Empuraan - Mohanlal

Empuraan: എമ്പുരാനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. ലൂസിഫര്‍ ഫ്രാഞ്ചൈസിലെ രണ്ടാം ഭാഗമായി എമ്പുരാന്‍ തിയറ്ററുകളിലെത്തുമ്പോള്‍ മൂന്നാം ഭാഗം എപ്പോള്‍ എന്ന ചോദ്യം ഉയരുകയാണ്. മൂന്ന് ഭാഗത്തോടെയാണ് ഈ ഫ്രാഞ്ചൈസ് അവസാനിക്കുകയെന്ന് സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനും തിരക്കഥാകൃത്ത് മുരളി ഗോപിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൂന്നാം ഭാഗത്തിലേക്കുള്ള സൂചനകള്‍ നല്‍കിയായിരിക്കും എമ്പുരാന്‍ അവസാനിക്കുകയെന്ന് പൃഥ്വി പറയുന്നു. 
 
എമ്പുരാന്റെ എന്‍ഡ് ക്രെഡിറ്റ്‌സ് കണ്ടശേഷം മാത്രമേ പ്രേക്ഷകര്‍ തിയറ്റര്‍ വിടാവൂ എന്ന് ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു. 'മൂന്നാം ഭാഗം പൂര്‍ണമായും നിങ്ങളെ വേറൊരു ലോകത്തേക്ക് കൊണ്ടുപോകും. എമ്പുരാന്റെ എന്‍ഡ് ക്രെഡിറ്റ്‌സ് കാണണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ആദ്യഭാഗം പോലെ ഇവിടെയും ഒരു എന്‍ഡ് സ്‌ക്രോള്‍ ടൈറ്റില്‍ ഉണ്ട്. അതിലെ ന്യൂസ് റീലും കോട്ട്‌സും സൂക്ഷ്മമായി വായിക്കണം. അതിന് മുന്നേ തിയേറ്ററില്‍ നിന്ന് ഇറങ്ങി പോകരുത്.' എന്ന് പൃഥ്വിരാജ് പറഞ്ഞു. എമ്പുരാന്റെ എന്‍ഡ് ക്രെഡിറ്റ്‌സ് കണ്ടാല്‍ മൂന്നാം ഭാഗം സംഭവിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് വ്യക്തത ലഭിക്കുമെന്ന് അഭിമുഖത്തില്‍ പങ്കെടുത്ത നടന്‍ മോഹന്‍ലാലും പറഞ്ഞു. 
 
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മാര്‍ച്ച് 27 നാണ് വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. മോഹന്‍ലാല്‍, ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരന്‍, മഞ്ജു വാരിയര്‍, ഇന്ദ്രജിത്ത്, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രാവിലെ ആറിനാണ് ആദ്യ ഷോ. ഒന്‍പത് മണിയോടെ ആദ്യ പ്രതികരണങ്ങള്‍ പുറത്തുവരും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Empuraan: അങ്ങനെ ഒടിയനും മരക്കാറും വീണു; ബോക്‌സ് ഓഫീസില്‍ ഖുറേഷി താണ്ഡവം, തൂക്കുമോ 'ലിയോ'യെ?