Webdunia - Bharat's app for daily news and videos

Install App

Empuraan: റിലീസിനു ഇനി 15 ദിവസങ്ങള്‍ കൂടി; 'ആളും അനക്കവും' ഇല്ലാത്തതില്‍ ഫാന്‍സിനു അതൃപ്തി, ആദ്യ ഷോയുടെ കാര്യത്തിലും അനിശ്ചിതത്വം

നിര്‍മാതാക്കളായ ആശീര്‍വാദ് സിനിമാസിനെയും ലൈക പ്രൊഡക്ഷന്‍സിനെയും ചീത്ത വിളിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍

രേണുക വേണു
ബുധന്‍, 12 മാര്‍ച്ച് 2025 (09:04 IST)
Empuraan - Mohanlal

Empuraan: മലയാളത്തിലെ ഏറ്റവും വലിയ റിലീസായ 'എമ്പുരാന്‍' തിയറ്ററുകളിലെത്താന്‍ ഇനി 15 ദിവസങ്ങള്‍ മാത്രം. മാര്‍ച്ച് 27 നാണ് മോഹന്‍ലാല്‍ ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. എന്നാല്‍ സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ ആരംഭിക്കാത്തതില്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കു അതൃപ്തിയുണ്ട്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം തിയറ്ററുകളിലെത്തുമ്പോള്‍ അതിനനുസരിച്ചുള്ള പ്രൊമോഷന്‍ പരിപാടികള്‍ വേണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. 
 
നിര്‍മാതാക്കളായ ആശീര്‍വാദ് സിനിമാസിനെയും ലൈക പ്രൊഡക്ഷന്‍സിനെയും ചീത്ത വിളിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. ട്രെയ്‌ലറെങ്കിലും ഉടന്‍ റിലീസ് ചെയ്യണമെന്നാണ് ആരാധകരുടെ ആവശ്യം. പാന്‍ ഇന്ത്യന്‍ റിലീസായാണ് എമ്പുരാന്‍ എത്തുന്നത്. എന്നാല്‍ കേരളത്തില്‍ പോലും സിനിമയുടെ പ്രൊമോഷന്‍ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാണ്. ലൈക പ്രൊഡക്ഷന്‍സ് അടുത്തകാലത്ത് ചെയ്ത മിക്ക സിനിമകളും സാമ്പത്തികമായി വലിയ പരാജയമായതിനാല്‍ എമ്പുരാന്റെ പ്രീ ബിസിനസ് പ്രതീക്ഷിച്ച പോലെ നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാരണത്താലാണ് പ്രൊമോഷന്‍ പരിപാടികളും ഇഴഞ്ഞു നീങ്ങുന്നതെന്ന് ആരോപണമുണ്ട്. 
 
ചിത്രത്തിന്റെ ക്യാരക്ടര്‍ റിലീവിങ് പൂര്‍ത്തിയായിട്ട് 14 ദിവസങ്ങള്‍ കഴിഞ്ഞു. അതിനുശേഷം കാര്യമായ പ്രൊമോഷന്‍ പോസ്റ്ററുകള്‍ പോലും വന്നിട്ടില്ല. സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്റെ ഫെയ്സ്ബുക്ക് പേജില്‍ എമ്പുരാന്റെ അവസാന അപ്ഡേറ്റ് വന്നിരിക്കുന്നത് ഫെബ്രുവരി 26 നാണ്. മാത്രമല്ല രാജമൗലി ചിത്രത്തില്‍ അഭിനയിക്കാനായി പൃഥ്വിരാജ് കേരളത്തില്‍ നിന്ന് പോകുകയും ചെയ്തു. പൃഥ്വിരാജിന്റെ അസാന്നിധ്യവും എമ്പുരാന്റെ പ്രൊമോഷനെ ബാധിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. 
 
അതുപോലെ തന്നെ ഫാന്‍സ് ഷോയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. മുന്നൂറോളം ഫാന്‍സ് ഷോകള്‍ നടത്തുമെന്നാണ് വിവരം. എന്നാല്‍ എത്ര മണിക്കായിരിക്കും ഷോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. പുലര്‍ച്ചെ അഞ്ചിനോ ആറിനോ ഫാന്‍സ് ഷോ വേണമെന്ന് ആരാധകര്‍ ആവശ്യപ്പെടുമ്പോള്‍ രാവിലെ എട്ട് മണി കഴിഞ്ഞിട്ട് ആദ്യ ഷോ മതിയെന്ന നിലപാടിലാണ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും. ഈ അനിശ്ചിതത്വങ്ങളെല്ലാം ഉടന്‍ നീക്കി എമ്പുരാന്റെ പ്രൊമോഷന്‍ പരിപാടികള്‍ ഊര്‍ജ്ജസ്വലമാക്കണമെന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

വെടിനിര്‍ത്തലിനു തയ്യാറെന്നു യുക്രെയ്ന്‍; ട്രംപിനു സെലന്‍സ്‌കിയുടെ നന്ദി

ദേശീയ ആരോഗ്യ മിഷന്‍: കേന്ദ്രം കേരളത്തിനു തരാനുള്ളത് 636.88 കോടി രൂപ

ആ തെറ്റുകളുടെ ഉത്തരവാദിത്തം സമൂഹത്തിനും; കുട്ടികളെ മാത്രം പഴിക്കുമ്പോള്‍ നാം മറന്നുപോകുന്നത്

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്ക് ഇന്ത്യയിലേക്ക്, എയര്‍ടെലുമായി കരാര്‍ ഒപ്പിട്ടു; ജിയോയ്ക്ക് പണി!

കോട്ടയം മെഡിക്കല്‍ കോളേജില്‍ നേഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ചു; നേഴ്‌സിങ് ട്രെയിനിയായ യുവാവ് അറസ്റ്റില്‍

അടുത്ത ലേഖനം
Show comments