Webdunia - Bharat's app for daily news and videos

Install App

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിഹാരിക കെ.എസ്
ബുധന്‍, 25 ഡിസം‌ബര്‍ 2024 (07:30 IST)
പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിക്ക് വന്ന തന്റെ ദൃശ്യങ്ങള്‍ മോശമായ ആംഗിളില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെ പരിഹസിച്ച് നടി എസ്തര്‍ അനില്‍. നീലക്കുയില്‍ എന്റെര്‍ടെയിന്‍മെന്റ്‌സ് എന്ന ഓണ്‍ലൈന്‍ ചാനല്‍ പുറത്തു വിട്ട വീഡിയോയെയാണ് എസ്തര്‍ പരിഹസിച്ചത്. 
 
‘ശാന്തമീ രാത്രിയില്‍’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പരിപാടിക്കാണ് എസ്തര്‍ എത്തിയത്. എസ്തറും ചിത്രത്തിലെ നായകന്‍ കെആര്‍ ഗോകുലും പരിപാടിക്കിടെ സംസാരിച്ചിരിക്കുന്ന വീഡിയോ മോശമായ ആംഗിളില്‍ ചാനൽ ചിത്രീകരിച്ചു എന്നാരോപിച്ചാണ് താരം ആ വീഡിയോയുടെ താഴെ പരിഹാസരൂപേണ കമന്റ് ചെയ്തത്. ആ കമന്റിനെ അനുകൂലിച്ച് ഗോകുലും തന്റെ അഭിപ്രായം കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
 
വീഡിയോയുടെ താഴെ എസ്തറിന്റെ വസ്ത്രധാരണത്തെ പരിഹസിച്ച് നിരവധി കമന്റുകള്‍ എത്തിയതോടെയാണ് എസ്തര്‍ പ്രതികരിച്ചത്. ‘പച്ചക്കുയിലിന് എവിടെ ക്യാമറ വയ്ക്കണമെന്നും ഏതൊക്കെ ആംഗിളുകളില്‍ ചിത്രീകരിക്കണമെന്നും അറിയാം’ എന്നായിരുന്നു എസ്തറിന്റെ കമന്റ്.
 
‘ഒരു കഥ പറയാന്‍ തീര്‍ത്തും അപ്രതീക്ഷിതമായ കാഴ്ചപ്പാടുകള്‍ കണ്ടുപിടിക്കുന്നതാണ് പച്ചക്കുയിലിന്റെ കലാവൈഭവം. സിനിമാമേഖലയിലെ അടുത്ത വലിയ സംഭവം ഈ സഹോദരനാണ്’ എന്നായിരുന്നു എസ്തറിനെ അനുകൂലിച്ച് ഗോകുല്‍ കുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുല്‍ക്കൂട് തകര്‍ത്ത സംഭവം ഒറ്റപ്പെട്ടതായി കാണാനാവില്ലെന്ന് സീറോ മലബാര്‍ സഭ

സെക്രട്ടറിയേറ്റില്‍ വീണ്ടും പാമ്പ്; നാലു ദിവസത്തിനിടെ കാണുന്നത് മൂന്നാം തവണ

പാല്‍പ്പൊടി പാക്കറ്റുകളില്‍ എംഡിഎംഎ, കൊണ്ടുവന്നത് സിനിമാ നടിമാര്‍ക്കു വേണ്ടിയെന്ന് വെളിപ്പെടുത്തല്‍; യുവാവ് അറസ്റ്റില്‍

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം; മലയാളികള്‍ക്ക് അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് കുടുംബത്തിനൊപ്പം ഊട്ടിക്ക് പോയ 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments