Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രേമലുവിന് ശേഷം വീണ്ടും ഹൈദരാബാദില്‍ നസ്ലെന്‍ ? അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലി'പുത്തന്‍ വിശേഷങ്ങള്‍

Naslen K. Gafoor in Hyderabad again after Premalu? Ajith's 'Good Bad Ugly' New Features Naslen K. Gafoor

കെ ആര്‍ അനൂപ്

, ശനി, 1 ജൂണ്‍ 2024 (15:39 IST)
'ഗുഡ് ബാഡ് അഗ്ലി' എന്ന തന്റെ അടുത്ത ചിത്രത്തിനായി സംവിധായകന്‍ ആദിക് രവിചന്ദ്രനുമായി അജിത്ത് കൈകോര്‍ത്തു. മെയ് മാസത്തില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഇപ്പോള്‍ ഹൈദരാബാദില്‍ പുരോഗമിക്കുന്നു. 
 
ജൂണ്‍ 7 വരെ ഹൈദരാബാദില്‍ തന്നെയാണ് ചിത്രീകരണം.നിര്‍മ്മാതാക്കള്‍ ഉടന്‍ തന്നെ രണ്ടാം ഷെഡ്യൂളില്‍ ആരംഭിക്കും. രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിംഗ് റഷ്യയില്‍ നടത്താനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
 
മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് അജിത്ത് എത്തുന്നത്, ഇതൊരു ക്രൈം ഡ്രാമയാണെന്നാണ് സൂചന. നിര്‍മ്മാതാക്കള്‍ ഇതുവരെ സിനിമയിലെ അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല , ശ്രീലീല, ബോബി ഡിയോള്‍, നസ്ലെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത്. കീര്‍ത്തി സുരേഷ് സിനിമയില്‍ ഉണ്ടാകും.
 
ശ്രീലീല നായികയായി എത്തുമെന്നും നടി സമ്മതം മൂളിയെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും നിര്‍മ്മാതാക്കളുടെ ഔദ്യോഗിക പ്രഖ്യാപനം വൈവുകയാണ്.കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുക എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ നേട്ടവും സ്വന്തമാക്കി'ഗുരുവായൂര്‍ അമ്പലനടയില്‍', മുന്നോട്ട് തന്നെ, കളക്ഷനില്‍ വന്‍ നേട്ടം