Webdunia - Bharat's app for daily news and videos

Install App

ഇന്നും ഒരു ഒറ്റമുറി അപ്പാര്‍ട്ട്‌മെന്റില്‍ ജീവിതം,നടന്‍ സല്‍മാന്‍ഖാന് 2900 കോടിയുടെ ആസ്തി !

കെ ആര്‍ അനൂപ്
ചൊവ്വ, 7 മെയ് 2024 (11:50 IST)
നടന്‍ സല്‍മാന്‍ഖാന് 2900 കോടി രൂപയുടെ ആസ്തിയുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും ധനികനായ നടന്മാരില്‍ ഒരാളാണ് അദ്ദേഹം.
30 വര്‍ഷത്തെ സിനിമ കരിയറില്‍ നിന്ന് കിട്ടിയ പ്രതിഫലം നിസ്സാര തുകയല്ല. അഭിനയത്തിന് പുറമേ ബിസിനസ് ലോകത്തും ശക്തമായ സാന്നിധ്യമായി മാറാന്‍ താരത്തിനായി. കോടികള്‍ ആസ്തിയുള്ള താരം ഇന്നും ഒരു ഒറ്റമുറി അപ്പാര്‍ട്ട്‌മെന്റിലാണ് താരം കഴിയുന്നതെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ? എന്നാല്‍ അതാണ് സല്‍മാന്‍ഖാന്‍.
 
ബാന്ദ്രയിലെ ഗ്യാലക്സി അപ്പാര്‍ട്ട്‌മെന്റിലെ 1 ബിഎച്ച്കെ ഫ്‌ലാറ്റിലാണ് താരം കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ തന്നെയുള്ള മറ്റ് ഫ്‌ലാറ്റുകളിലായി സഹോദരങ്ങളും മാതാപിതാക്കളും കഴിയുന്നു എന്നാണ് വിവരം. മറ്റ് ബോളിവുഡ് താരങ്ങളെ പോലെ കൂറ്റന്‍ മണിമാളികകളും ബംഗ്ലാവുകളും പണികഴിപ്പിക്കാന്‍ സല്‍മാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ പനവേലില്‍ 150 ഏക്കറോളം വരുന്ന ഫാം ഹൗസ് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണ്.
 
 നിരവധി ലക്ഷ്വറി കാറുകള്‍ സ്വന്തമായി താരത്തിനുണ്ട്. എന്നാല്‍ ഇഷ്ടവാഹനം സൈക്കിള്‍ ആണ്. പണ്ടൊക്കെ സല്‍മാന്‍ സൈക്കിള്‍ ഓടിച്ച് പോകുന്ന കാഴ്ച ആരാധകരിലും കൗതുകമുണര്‍ത്തിയിരുന്നു.എന്നാല്‍ താരത്തിന്റെ സുരക്ഷക്കായി അകമ്പടിയേകുന്ന ബോഡിഗാര്‍ഡുകളും ഒപ്പം മറ്റ് സഹായികളും ഒക്കെ കാറില്‍ ഒപ്പം വരുന്നതോടെ ആളുകള്‍ തടിച്ചു കൂടി വലിയ തിരക്കുകള്‍ ഉണ്ടായതോടെയാണ് ആ പതിവ് വേണ്ടെന്നുവച്ചത്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

ഓപ്പറേഷൻ ക്ലീൻ വീൽസ് : ആർ.ടി.ഒ ഓഫീസുകളിൽ വ്യാപക റെയ്സ്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി; ഭക്ഷണം കാത്തു നിന്നവര്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 90 പേര്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരത്ത് നിന്ന് ബ്രിട്ടീഷ് യുദ്ധവിമാനം നാളെ തിരികെ പോകും; വാടകയിനത്തില്‍ അദാനിക്കും എയര്‍ ഇന്ത്യക്കും ലഭിക്കുന്നത് ലക്ഷങ്ങള്‍

അടുത്ത ലേഖനം
Show comments