മലയാളം സിനിമയില്‍ തിരക്കുള്ള നടനാണ് ഇന്ന് ഷറഫുദ്ദീന്‍. മകളുടെ ജന്മദിനം ആഘോഷിക്കുകയാണ് നടന്‍.2015ലാണ് നടന്‍ ബീമായെ വിവാഹം ചെയ്തത്. ചങ്ങനാശേരി സ്വദേശിയാണ് ബീമ. രണ്ടു മക്കളുടെ അച്ഛനാണ് ഷറഫുദ്ദീന്‍.
25 ഒക്ടോബര്‍ 1984ന് ജനിച്ച നടന് 39 വയസ്സാണ് പ്രായം. 2013ല്‍ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. സിനിമയില്‍ എത്തും മുമ്പ് കാര്‍സെയില്‍സ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്തു.സീസന്‍സ് ഇന്ത്യ ഹോളിഡേസ് എന്ന ഒരു ടൂറിസം സംരംഭം ആരംഭിക്കുകയും ചെയ്തു.
ആലുവ സ്വദേശിയാണ് നടന്‍.അനുപമ പരമേശ്വരന്റെയും ഷറഫുദ്ദീനിന്റെയും കരിയറില്‍ വഴിത്തിരിവായ സിനിമയാണ് പ്രേമം. ഇപ്പോഴിതാ ഇരു താരങ്ങളും ഒന്നിക്കുകയാണ്. പ്രനീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന ദി പെറ്റ് ഡിക്ടറ്റീവ് എന്ന സിനിമയിലൂടെയാണ് അനുപമയും ഷറഫുദ്ദീനും ഒന്നിക്കുന്നത്.ഷറഫുദ്ദീന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്.