Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃഷയ്ക്ക് എത്ര വയസ്സായി? ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങുന്നത് കോടികള്‍

How old is Trisha? The actress who is celebrating her birthday today is getting crores to act in a movie

കെ ആര്‍ അനൂപ്

, ശനി, 4 മെയ് 2024 (11:27 IST)
വര്‍ഷങ്ങള്‍ നീണ്ട സിനിമ കരിയര്‍ ചുരുക്കം ചില നടിമാര്‍ക്ക് ലഭിച്ചിട്ടുള്ളൂ. അത്തരത്തില്‍ ഒരാളാണ് തൃഷ. സിനിമ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നിട്ടുണ്ട് നടിക്കും. ഉത്തരേന്ത്യന്‍ നടിമാരുടെ കടന്നു വരവ് തൃഷയ്ക്ക് അവസരങ്ങള്‍ നഷ്ടമായി. മുന്‍നിര നായിക സ്ഥാനം നഷ്ടപ്പെട്ടിട്ടും വമ്പന്‍ തിരിച്ചുവരവ് നടത്തിയ നടിയെ നമ്മള്‍ കണ്ടതാണ്.
 
ഇന്ന് തൃഷ ജന്മദിനം ആഘോഷിക്കുകയാണ്. പ്രായം മുന്നോട്ട് ആണെങ്കിലും പഴയ ചെറുപ്പം ഇപ്പോഴും നിലനിര്‍ത്താന്‍ താരത്തിന് ആക്കുന്നുണ്ട്. 4 മെയ് 1983 നാണ് നടി ജനിച്ചത്. ഇപ്പോള്‍ താരത്തിന് 40 വയസ്സാണ് പ്രായം.
 
പൊന്നിയിന്‍ സെല്‍വന്‍, ലിയോ തുടങ്ങിയ സിനിമകളുടെ വിജയം തൃഷ എന്ന നടിയുടെ താരമൂല്യം വര്‍ധിപ്പിച്ചു.കമല്‍ഹാസനൊപ്പം തഗ് ലൈഫില്‍ അഭിനയിക്കാന്‍ 10 കോടിക്ക് മുകളില്‍ തൃഷയ്ക്ക് പ്രതിഫലം ഉണ്ടെന്നാണ് വിവരം.
 
ഗില്ലി റി റിലീസ് ആഘോഷമാക്കിയിരുന്നു വിജയ് ആരാധകര്‍. പുതിയൊരു സിനിമ തിയേറ്ററുകളില്‍ എത്തിയ പ്രതീതിയാണ് അവര്‍ക്ക്. തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ഏപ്രില്‍ 20ന് റിലീസ് ചെയ്ത ചിത്രത്തില്‍ തൃഷയായിരുന്നു നായിക.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അജുവിന് ഈ സിനിമയില്‍ റോളില്ല'; ഗുരുവായൂരമ്പല നടയില്‍ കാത്തുവെച്ച സര്‍പ്രൈസ് ഇതാണ്