മാതൃഭൂമി ഇനി മുതൽ എന്റെ ടോയ്‌ലറ്റ് പേപ്പർ !
മലയാള സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആരേയും സപ്പോര്‍ട്ട് ചെയ്യില്ല?
നവാഗതനായ ഷൈജു എസ് എസിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവർ നായകരായ ഇര ഇന്നലെയാണ് തിയറ്ററുകളിൽ എത്തിയത്. വൈശാഖും ഉദയ് ക്രഷ്ണയും ഒന്നിച്ച ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എന്നാൽ സിനിമയെ തകർക്കുക എന്ന ലക്ഷ്യത്തോടെ മാതൃഭൂമി പോലെയുള്ള മാധ്യമങ്ങൾ പടച്ചുവിടുന്ന നെഗറ്റീവ് റിവ്യൂകൾക്കെതിരെ ശകതമായി ആഞ്ഞടിച്ച് ചിത്രത്തിന്റെ നിർമാതാവ് വൈശാഖ് രംഗത്തെത്തിയിരുന്നു. ഇതിനെ പിന്തുണച്ച് നടൻ പ്രശാന്ത് ഇപ്പോൾ രംഗത്തെത്തി.
ടോയ്ലറ്റ് പേപ്പറിനോട് ഉപമിച്ച അദ്ദേഹം ഒരു വീഡിയോയിലൂടെയാണ് മാതൃഭൂമിക്ക് മറുപടി നൽകുന്നത്. താൻ ഇനി മുതൽ ടോയ്‌ലറ്റ് പേപ്പർ ആണ് ഉപയോഗിക്കുക എന്നും അതിന് പറ്റിയത് മാതൃഭൂമി പത്രം ആണെന്നും അദ്ദേഹം പറയുന്നു.