Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു പക്കാ ഹോളിവുഡ് മേക്കിങ്ങ്, ഹൊറർ എന്ന് പറഞ്ഞാൽ ഇതാണ്!

പേടിക്കാൻ തയ്യാറായിക്കോളൂ, എബ്രഹാം എസ്ര ഉടൻ എത്തും

ഒരു പക്കാ ഹോളിവുഡ് മേക്കിങ്ങ്, ഹൊറർ എന്ന് പറഞ്ഞാൽ ഇതാണ്!
, ബുധന്‍, 14 ഡിസം‌ബര്‍ 2016 (17:32 IST)
നവാഗതനായ ജയ്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എസ്ര എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ജൂതസമൂഹത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'എസ്ര' യുടെ ട്രെയിലർ ഒരു പക്കാ ഹോളിവുഡ് മേക്കിങ്ങ് തന്നെയാണ്. ട്രെയിലറിന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.
 
അബ്രഹാം എസ്രയുടെ ആത്‌മാവ്‌ ഈ ശിശിരത്തിൽ പ്രതികാരത്തിനെത്തുന്നു. അവർ അയാളുടെ പ്രണയം കവർന്നു. അയാൾ അവരുടെ ലോകവും.. നിഗൂഢതകൾ നിറഞ്ഞു നിൽക്കുന്ന എസ്ര പ്രേക്ഷകരെ പേടിപ്പിക്കുമെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു. നവാഗതനായ ജയ്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എസ്ര എന്ന സിനിമയിൽ പൃഥ്വിരാജാണ് നായകനായെത്തുന്നത്. ചിത്രത്തില്‍ തമിഴ് താരം പ്രിയ ആനന്ദാണ് നായിക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോമോൻ ക്രിസ്തുമസിന് വരില്ല! 'ഇവനെ' പേടിക്കണം?