Webdunia - Bharat's app for daily news and videos

Install App

'ഇത്തരം ചോദ്യങ്ങള്‍ ഇനി വേണ്ട'; സത്യഭാമ വിഷയത്തില്‍ ഫഹദ് ഫാസില്‍

ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ പരാമര്‍ശത്തെ കുറിച്ച് ഫഹദിന്റെ അഭിപ്രായം എന്താണെന്നാണ് വിദ്യാര്‍ഥിനി ചോദിച്ചത്

രേണുക വേണു
ബുധന്‍, 27 മാര്‍ച്ച് 2024 (16:19 IST)
നടനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിച്ച് നടന്‍ ഫഹദ് ഫാസില്‍. തന്റെ പുതിയ സിനിമയായ ആവേശത്തിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ഈ വിഷയത്തെ കുറിച്ചുള്ള ചോദ്യം ഫഹദ് നേരിട്ടത്. ഒരു കലാലയത്തില്‍ നടക്കുകയായിരുന്ന പ്രൊമോഷന്‍ പരിപാടിക്കിടെ ഒരു വിദ്യാര്‍ഥിനി ഫഹദിനോടു ചോദിക്കുകയായിരുന്നു. 
 
ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ പരാമര്‍ശത്തെ കുറിച്ച് ഫഹദിന്റെ അഭിപ്രായം എന്താണെന്നാണ് വിദ്യാര്‍ഥിനി ചോദിച്ചത്. ' എന്റെ നിലപാട് ഞാന്‍ പറയാം. ഇനി ഇത്തരം ചോദ്യങ്ങള്‍ ചോദിക്കേണ്ടതില്ല. അവര്‍ നടത്തിയ പരാമര്‍ശം പൂര്‍ണമായും തെറ്റാണ്,' ഫഹദ് പറഞ്ഞു. 
 
ഫഹദ് ഫാസില്‍, ആശിഷ് വിദ്യാര്‍ഥി, മന്‍സൂര്‍ അലി ഖാന്‍, സജിന്‍ ഗോപു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ആവേശം ജിത്തു മാധവന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പര്‍ഹിറ്റായ രോമാഞ്ചത്തിന്റെ സ്പിന്‍ ഓഫ് ആണിത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments