പ്രേമം എന്ന നിവിന്‍ പോളി സിനിമയിലൂടെ പ്രേക്ഷകരുടെ മനം മയക്കിയ സുന്ദരിയാണ് അനുപമ പരമേശ്വരന്‍. നീളൻ മുടിയുമായി നാടന്‍ വേഷങ്ങളിലൂടെയാണ് ആദ്യം താരം ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തില്‍ വേണ്ടത്ര അവസരങ്ങള്‍ കിട്ടാതായതോടെ അന്യഭാഷയിലാണ് താരം കൂടുതല്‍ സിനിമകളും ചെയ്തിരുന്നത്. അടുത്തിടെ അനുപമ നായികയായെത്തിയ തുല്ലു സ്‌ക്വയര്‍ എന്ന സിനിമ പക്ഷേ അനുപമയുടെ ഗ്ലാമര്‍ വേഷം കൊണ്ട് പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. നിരവധി കിസ്സിങ് രംഗങ്ങളെ കൊണ്ടും സിനിമ സമ്പന്നമായിരുന്നു.
ഇപ്പോഴിതാ തില്ലു സ്‌ക്വയറിലെ കിസ്സിങ് രംഗങ്ങളെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം. റൊമാന്‍സ് സ്‌ക്രീനില്‍ ഫീല്‍ ചെയ്യിപ്പിക്കുക എന്നത് ഒരിക്കലും എളുപ്പമല്ല. രണ്ടുപേര്‍ക്കിടയിലെ സ്വകാര്യമായ നിമിഷങ്ങളാണ് റൊമാന്‍സ്. എന്നാല്‍ അത്തരം രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത് നൂറ് പേര്‍ക്ക് നടുവില്‍ നിന്നുകൊണ്ടാണ്. കാറിനുള്ളിലുള്ള ലിപ് ലോക്ക് സീന്‍ ചെയ്യുന്നത് എളുപ്പമായിരുന്നില്ല. കാറിലെ ആ ചുരുങ്ങിയ സ്ഥലത്ത് ചിത്രീകരിക്കുന്നതിനാല്‍ കാലില്‍ പോറലുകളുണ്ടായി. എന്നാല്‍ കിസ്സിംഗ് രംഗങ്ങളില്‍ കഥാപാത്രമായി ഇരിക്കുകയും ആ റൊമാന്‍സ് ഫീല്‍ ചെയ്യിപ്പിക്കുകയും വേണം. പ്രേക്ഷകര്‍ക്ക് കാണുമ്പോള്‍ ഇത് എളുപ്പമാണെന്ന തോന്നലുണ്ടാകും. എന്നാല്‍ അത് അങ്ങനെയല്ല. ഒരു തെലുങ്ക് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനുപമ പരമേശ്വരന്‍ പറഞ്ഞു.മല്ലിക് റാം സംവിധാനം ചെയ്ത് സിദ്ധു ജോണാലഗദ്ദ നായകനാകുന്ന സിനിമ മാര്‍ച്ച് 29നാണ് തിയേറ്ററുകളിലെത്തുന്നത്.