ആദ്യം പ്രൊപ്പോസ് ചെയ്തത് നസ്രിയ, ഫഹദ് ഞെട്ടി; ബംഗ്ലൂര്‍ ഡേയ്‌സിന്റെ സെറ്റില്‍ പൂവിട്ട പ്രണയം
ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് ഫഹദ് നസ്രിയയുമായി ഏറെ അടുക്കുന്നത്
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. മലയാള സിനിമാലോകം ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇവരുടേത്. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് ഫഹദ് നസ്രിയയുമായി ഏറെ അടുക്കുന്നത്. ഇതേ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ ഫഹദ് വെളിപ്പെടുത്തിയിട്ടുണ്ട്.
'ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ ഞാനും നസ്രിയയും പരസ്പരം നോക്കിയിരിക്കാനൊക്കെ തുടങ്ങി. പുറത്ത് ലൈറ്റപ്പ് നടക്കുമ്പോള്‍ ഞാനും നസ്രിയയും മാത്രമായിരുന്നു മുറിയില്‍. ഇടയ്ക്ക് നസ്രിയ എന്റെ അടുത്തുവന്നിട്ട്, എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു,' ഫഹദ് പറഞ്ഞു.