Webdunia - Bharat's app for daily news and videos

Install App

Happy Birthday Fahadh Faasil: ഉപ്പയുടെ കാരുണ്യത്തില്‍ സിനിമയില്‍ വന്നവനെന്ന് പലരും പരിഹസിച്ചു, ആദ്യ സിനിമ പരാജയപ്പെട്ടപ്പോള്‍ അഭിനയം നിര്‍ത്തി പഠിക്കാന്‍ പോയി; ഫഹദ് ഇന്ന് തെന്നിന്ത്യയിലെ വിലപ്പെട്ട നടന്‍

Webdunia
ചൊവ്വ, 8 ഓഗസ്റ്റ് 2023 (10:17 IST)
Happy Birthday Fahadh Faasil: മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലിന് ഇന്ന് പിറന്നാള്‍. 1982 ഓഗസ്റ്റ് എട്ടിന് ജനിച്ച ഫഹദ് തന്റെ 41-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. മലയാളത്തിനു പുറമേ തെന്നിന്ത്യയില്‍ ഒട്ടാകെ ഏറെ ആരാധകരുള്ള താരമാണ് ഫഹദ് ഇപ്പോള്‍. 
 
സംവിധായകന്‍ ഫാസിലിന്റെ മൂത്ത മകനാണ് ഫഹദ്. ഫാസില്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമാ രംഗത്ത് അരങ്ങേറിയത്. അന്ന് വെറും 20 വയസ് മാത്രമായിരുന്നു താരത്തിന്റെ പ്രായം. കൈയെത്തും ദൂരത്ത് തിയറ്ററുകളില്‍ വമ്പന്‍ പരാജയമായി. ഫഹദിന്റെ അഭിനയവും വിമര്‍ശിക്കപ്പെട്ടു. പിതാവ് സംവിധായകന്‍ ആയതുകൊണ്ട് സിനിമയിലെത്തിയതാണ് ഫഹദ് എന്ന് പോലും പ്രേക്ഷകര്‍ പരിഹസിച്ചു. ആദ്യ സിനിമയുടെ പരാജയത്തിനു ശേഷം ഫഹദ് അഭിനയത്തില്‍ നിന്ന് നീണ്ട ഇടവേളയെടുത്തു. 
 
കൈയെത്തും ദൂരത്തിന് ശേഷം ഏഴ് വര്‍ഷം കഴിഞ്ഞാണ് പിന്നീട് ഫഹദ് സിനിമ ചെയ്യുന്നത്. ആദ്യ സിനിമയുടെ പരാജയത്തിനു ശേഷം ഫഹദ് പഠിക്കാന്‍ പോയി. ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഫഹദ് എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു. 2009 ല്‍ കേരള കഫേയിലെ മൃത്യുഞ്ജയം എന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ച ഫഹദിന്റെ കരിയറില്‍ നിര്‍ണായകമായത് 2011 ല്‍ റിലീസ് ചെയ്ത ചാപ്പാ കുരിശ് ആണ്. ചാപ്പാ കുരിശിലെ പ്രകടനത്തിനു മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് ഫഹദിന് ലഭിച്ചു. 
 
അകം, 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലേസ്, അന്നയും റസൂലും, ആമേന്‍, നോര്‍ത്ത് 24 കാതം, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളെല്ലാം ഫഹദിലെ നടനേയും താരത്തേയും വളര്‍ത്തുന്നതായിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സ്, ഇയ്യോബിന്റെ പുസ്തകം, അയാള്‍ ഞാനല്ല, മഹേഷിന്റെ പ്രതികാരം, ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, വരത്തന്‍, കാര്‍ബണ്‍, അതിരന്‍, കുമ്പളങ്ങി നൈറ്റ്‌സ്, ട്രാന്‍സ്, വേലൈക്കാരന്‍, ജോജി, പുഷ്പ, വിക്രം, മാമന്നന്‍ എന്നിവയാണ് ഫഹദിന്റെ മറ്റ് ശ്രദ്ധേയമായ സിനിമകള്‍. നടി നസ്രിയ നസീം ആണ് ജീവിതപങ്കാളി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

നിങ്ങളുടെ നമ്പര്‍ 2 മണിക്കൂറിനുള്ളില്‍ വിച്ഛേദിക്കപ്പെടും! ഈ തട്ടിപ്പില്‍ വീഴരുത്, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

Holiday :കനത്ത മഴ, തൃശൂരും ഇടുക്കിയും അടക്കം 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി

അടുത്ത ലേഖനം
Show comments