Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിയേറ്ററുകളില്‍ പിടിച്ചുനില്‍ക്കാന്‍ ആയില്ല, ഒടുവില്‍ 'പദ്മിനി' ഒ.ടി.ടി റിലീസിന്

Padmini Malayalam movie Kunchacko Boban  Aparna Balamurali  Madonna Sebastian  Vincy Aloshious  Malavika Mênøn  Althaf Salim Sajin Cherukayil  Ganapathy Anand Manmadhan  Seema G Nair  Gokulan  James Elia

കെ ആര്‍ അനൂപ്

, ചൊവ്വ, 8 ഓഗസ്റ്റ് 2023 (09:20 IST)
കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത 'പദ്മിനി' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.ജൂണ്‍ 23ന് തീയറ്ററുകളിലെത്തിയ ചിത്രം വന്നപോലെ മടങ്ങി.
ഓഗസ്റ്റ് 11ന് നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ നായികമാരായി എത്തുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത്
'കുഞ്ഞിരാമായണം' ഫെയിം ദീപു പ്രദീപാണ് . പ്രശോഭ് കൃഷ്ണയും സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രനാണ്. ജേക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട്ടില്‍ മിന്നും വിജയം നേടിയ മാവീരന്‍,ശിവകാര്‍ത്തികേയന്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു