Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആൺകുഞ്ഞിന്റെ അമ്മ,ഇലിയാനയുടെ മകന്റെ പേരിൻറെ അർത്ഥം ഇതാണ്

Actress ileana dcruz baby  koa phoenix dolan name meaning

കെ ആര്‍ അനൂപ്

, തിങ്കള്‍, 7 ഓഗസ്റ്റ് 2023 (15:06 IST)
ആൺകുഞ്ഞിന്റെ അമ്മയായി ബോളിവുഡ് താരം ഇലിയാന ഡിക്രൂസ്. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞു ജനിച്ച സന്തോഷം നടി പങ്കിട്ടത്.കോവ ഫീനിക്സ് ഡോളൻ എന്നാണ് മകൻറെ പേര്. 2023 ഓഗസ്റ്റ് ഒന്നിനാണ് കുഞ്ഞിൻറെ ജനനം.
 
"ഞങ്ങളുടെ പ്രിയപ്പെട്ട ആൺകുട്ടിയെ ലോകത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ എത്ര സന്തോഷവാന്മാരാണെന്ന് വാക്കുകൾക്ക് വിശദീകരിക്കാനാവില്ല. ഹൃദയം നിറയുന്നു",- എന്നാണ് മകൻറെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇലിയാന കുറിച്ചത്.
 
ഹവായിയൻ ഭാഷയിൽ കോവ എന്ന പേരിൻറെ അർത്ഥം യോദ്ധാവ് എന്നാണ്.പുനർജന്മത്തിന്റെയും പുതുക്കലിന്റെയും പ്രതീകമാണ് ഫീനിക്സ് . വെല്ലുവിളികൾ നേരിടാൻ ഭയമില്ലാത്ത ശക്തനും ക്ഷമയുള്ളവനുമാണ് എന്നാണ് പേരിന് അർത്ഥം വരുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജീവിച്ചിരിക്കുന്ന ഇതിഹാസം'; മോഹന്‍ലാലിനെ പുകഴ്ത്തി തെലുങ്ക് നടന്‍ പി. രവി ശങ്കര്‍