Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മമ്മൂക്കയും നിവിനെയും പോലെയല്ല ഫഹദിക്ക'; ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ച് ഗ്രേസ് ആന്റണി

Fahadh Faasil is not like Mammootty and Nivin Grace Antony shares the experience of acting together

കെ ആര്‍ അനൂപ്

, വെള്ളി, 30 ഓഗസ്റ്റ് 2024 (08:39 IST)
മലയാളം സിനിമയിലെ ഒട്ടുമിക്ക മുന്‍നിര താരങ്ങളുടെ കൂടെയും അഭിനയിച്ചിട്ടുള്ള നടിയാണ് ഗ്രേസ് ആന്റണി. റോഷാക്കില്‍ ആദ്യമായി മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച അനുഭവവും മറ്റ് താരങ്ങളെ കുറിച്ചും കൂടി പറയുകയാണ് നടി.
 
'തുടക്കത്തില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ ഷൂട്ടിംഗ് തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ അത് മാറി. റോഷാക്കില്‍ മമ്മൂക്കയെ ആദ്യമായി കണ്ടപ്പോള്‍ ഞാന്‍ വളരെ നെര്‍വസ് ആയിരുന്നു. എങ്ങനെ അദ്ദേഹത്തിനൊപ്പം അഭിനയിക്കുമെന്ന ടെന്‍ഷനായിരുന്നു. കുറച്ചുസമയം സംസാരിച്ചപ്പോള്‍ അത് മാറി. 
 
 ഇത്രയും കാലത്തെ അനുഭവം പരിചയം ഉള്ളതിനാല്‍ അദ്ദേഹത്തിന് എന്നെപ്പോലൊരു നടിയുടെ ടെന്‍ഷന്‍ മനസ്സിലാകും. അതുകൊണ്ട് ആദ്യം എന്നെ കണ്‍ഫോര്‍ട്ട് ലെവലിലേക്ക് എത്തിച്ച ശേഷമാണ് സീനുകള്‍ ഷൂട്ട് ചെയ്തത്. അതുപോലെതന്നെയാണ് കനകം കാമിനി കലഹത്തില്‍ നിവിന്‍ ചേട്ടനും നാഗേന്ദ്രന്‍സ് ഹണിമൂണ്‍സില്‍ സുരാജേട്ടനും നുണക്കുഴിയില്‍ ബേസിലും എല്ലാം പിന്തുണ നല്‍കിയത്. ഫഹദിക്ക മറ്റൊരു സ്‌റ്റൈലിലാണ് ',-ഗ്രേസ് ആന്റണി പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യം കാണുന്നത് ഓര്‍ത്തുവെക്കൂ... നിങ്ങള്‍ എത്രത്തോളം റൊമാന്റിക് ആണെന്ന് അറിയാം !