Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫഹദ് മുംബൈയില്‍ നിന്ന് കേരളത്തിലേക്കും പിന്നെ ഗോവയിലേക്കും !

Fahadh Faasil

ഗേളി ഇമ്മാനുവല്‍

, ശനി, 21 മാര്‍ച്ച് 2020 (19:03 IST)
ഫഹദ് ഫാസില്‍ മുംബൈയില്‍ നിന്ന് കേരളത്തിലേക്കും പിന്നെ ഗോവയിലേക്കും സഞ്ചരിക്കും. അതിനിടയില്‍ ഒരു കുഞ്ഞു പെണ്‍കുട്ടിയും ഒരു പ്രായമായ സ്ത്രീയും അയാളുടെ ജീവിതത്തിന്‍റെ ഭാഗമാകും. സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അഖില്‍ സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രമേയമാണിത്.
 
നര്‍മ്മരസപ്രധാനമായ ഒരു കഥാപാത്രത്തെയാണ് ഫഹദ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന സിനിമയില്‍ പതിമൂന്നുകാരിയായ ധ്വനി രാജേഷും എഴുത്തുകാരിയായ വിജി വെങ്കിടേഷും പ്രധാന വേഷങ്ങളിലെത്തുന്നു. ശരണ്‍ വേലായുധനാണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൌബിന്‍റെ ഫാന്‍റസി കോമഡി - ‘ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം’ !