Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരനെ ആവശ്യമുണ്ട് റിവ്യു; ഫീൽ ഗുഡ്, സുന്ദരം, മനോഹരം- ഒരു സത്യൻ അന്തിക്കാട് ടച്ച് !

webdunia

എസ് ഹർഷ

വെള്ളി, 7 ഫെബ്രുവരി 2020 (11:08 IST)
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ തിയേറ്ററുകളിലെത്തി. ഒറ്റ വാക്കിൽ പറഞ്ഞാൽ മനോഹരവും സുന്ദരവുമായ ഒരു ഫീൽ ഗുഡ് സിനിമ. മനസ് നിറഞ്ഞ്, ഒരു ചെറുപുഞ്ചിരിയുമായി തിയേറ്ററിൽ നിന്നും പ്രേക്ഷകനിറങ്ങാൻ കഴിയുമെന്ന് നൂറ് ശതമാനം ഉറപ്പ്. ചെന്നൈ നഗരത്തിൽ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്ന കുറച്ചു പേരുടെ കഥ പറയുന്ന കൊച്ചു ചിത്രത്തെ കുടുംബ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് ഉറപ്പാണ്. 
 
സുരേഷ് ഗോപി, ശോഭന എന്നിവരുടെ കിടിലൻ തിരിച്ച് വരവ്. കല്യാണി പ്രിയദർശന്റെ അസാധ്യ അരങ്ങേറ്റ പ്രകടനം(മലയാളത്തിൽ). ലാലു അലക്സ്, ഉർവശി, കെ പി എസി ലളിത, ജോണി ആന്റണി തുടങ്ങി എക്കാലത്തേയും പ്രിയ താരങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന സംവിധായകന്റെ മാജിക്. ഇതിനെല്ലാം പുറമേ ദുൽഖർ സൽമാൻ എന്ന യൂത്ത് ഐക്കൺ. വരനെ ആവശ്യമുണ്ട് എന്ന ചിത്രം കാണാൻ ഇതൊക്കെ തന്നെ ധാരാളം. ഒരിക്കൽ പോലും ബോറടിപ്പിക്കാത്ത ഒരു സിനിമാ ആസ്വാദന അനുഭവമാകുന്നു ഈ കൊച്ചു ചിത്രം. 
 
webdunia
ശോഭനയ്ക്കും കല്യാണിക്കുമാണ് ചിത്രത്തിൽ പ്രാധാന്യം കൂ‍ടുതൽ. ആദ്യ പകുതി ചിരിയും കഥയുമായി മുന്നോട്ട് പോകുമ്പോൾ തന്നെ കഥയുടെ പോക്ക് പ്രേക്ഷകന് പിടികിട്ടും. പ്രഡിക്ടബിൾ ആയ കഥ തന്നെ. കഥാപാത്രങ്ങൾ തമ്മിലുള്ള റിലേഷനാണ് കഥയിലെ മെയിൻ സംഭവം. ആദ്യ പകുതിയിൽ ദുൽഖറിനു പറയത്തക്ക റോൾ ഒന്നുമില്ല. നിർമാതാവ് അദ്ദേഹമായത് കൊണ്ടാണോ എന്തോ ചിത്രത്തിലെ കേന്ദ്രകഥാപാത്രം എന്തായാലും ദുൽഖർ അല്ല. 
 
എന്നാൽ, സുരേഷ് ഗോപി നിറഞ്ഞു നിൽക്കുന്നുമുണ്ട്. അതുപോലെ തന്നെ ശോഭന, എന്താ ഒരു അഴക്. എന്തൊരു സ്ക്രീൻ പ്രസൻസ്. തിരിച്ച് വരവ് ഒട്ടും മോശമാക്കിയില്ല. ശോഭന - സുരേഷ് ഗോപി പ്രണയത്തിനു നല്ല ഒരു ഫീൽ നൽകാൻ സാധിക്കുന്നുണ്ട്. രണ്ടു പേരുടേയും കണ്ണിൽ നല്ല പോലെ പ്രണയമുണ്ട്. പ്രണയത്തിനു പ്രായമില്ല എന്നത് പ്രേക്ഷകനും ഉൾക്കൊള്ളാൻ സാധിക്കുന്നത് അവരുടെ പെർഫോമൻസ് അത്രകണ്ട് മനോഹരമാകുമ്പോഴാണ്. അത് ഇവിടെയും സംഭവിച്ചിട്ടുണ്ട്. 
 
webdunia
രണ്ടാം പകുതിയിലാണ് കഥയിലേക്ക് കടക്കുന്നത്. ചിരിക്കാനും ചിന്തിക്കാനുമൊക്കെയുള്ള ഒരു പക്കാ ഫാമിലി ചിത്രം. ചിലയിടങ്ങളിൽ ലാഗിങ് ഉണ്ടെങ്കിലും പ്രേക്ഷകനെ ബോറടിപ്പിക്കാതിരിക്കാൻ സംവിധായകന് സാധിക്കുന്നുണ്ട്.
 
എനർജറ്റിക് ആയിട്ടുള്ള പ്രകടനമായിരുന്നു കല്യാണിയുടേത്. മമ്മൂട്ടി അടുത്തിടെ പുതുമുഖതാരം വെങ്കിടേഷിനോട് പറഞ്ഞത് പോലെ ‘ഇവൾ ഒരു റൌണ്ട്’ ഓടും. ഉർവശിയും അങ്ങനെ തന്നെ. 
മുകേഷ് മുരളീധരന്റെ ക്യാമറ, സിനിമയുടെ ആഖ്യാനവുമായി മികച്ചു തന്നെ നിന്നു. അൽഫോൻസ് ജോസഫിന്റെ ഗാനങ്ങളും കാതിനു കുളിർമയേകുന്നവയാണ്. 
 
webdunia
സംവിധായകൻ അനൂപ് സത്യന്റെ തുടക്കം ഗംഭീരമായിട്ടുണ്ട്. ചിത്രത്തിലുടനീളം ഒരു സത്യൻ അന്തിക്കാട് ടച്ച് ഫീൽ ചെയ്യുന്നുണ്ട്. ഗ്രാമങ്ങളുടെ നന്മയാണ് സത്യൻ ചിത്രത്തിന്റെ പ്രധാന ഘടകം. അനൂപിലേക്ക് വരുമ്പോൾ അത് നഗര‌നന്മയായി പരിണമിക്കുന്നുണ്ട്. 
 
അച്ഛനേക്കാൾ മികച്ച സംവിധായകനായി മാറാനുള്ള കഴിവ് അനൂപിനുണ്ടെന്ന് സിനിമ കണ്ടിറങ്ങിയവർ പറയുന്നു. കുടുംബത്തിനൊപ്പം കാണാൻ പറ്റിയ മനോഹരമായ അന്തിക്കാട് സിനിമയാണ് ‘വരനെ ആവശ്യമുണ്ട്’. 
(റേറ്റിംഗ്: 3.5/5)

Share this Story:

Follow Webdunia Hindi

അടുത്ത ലേഖനം

പക്കാ പ്രൊഫഷണലിസം, 5 മണിക്കൂർ യാത്ര ചെയ്ത് വിജയ് ‘മാസ്റ്റർ’ ലൊക്കേഷനിലെത്തി; ഓഡിയോ ലോഞ്ചിനായി കട്ട വെയിറ്റിംഗ് !