Webdunia - Bharat's app for daily news and videos

Install App

മണിരത്നത്തിന്റെ വമ്പന്‍ പ്രൊജക്‍ടില്‍ നിന്നും ഫഹദ് പിന്മാറിയത് ഇക്കാരണങ്ങളാല്‍

മണിരത്നത്തിന്റെ വമ്പന്‍ പ്രൊജക്‍ടില്‍ നിന്നും ഫഹദ് പിന്മാറിയത് ഇക്കാരണങ്ങളാല്‍

Webdunia
വെള്ളി, 2 ഫെബ്രുവരി 2018 (15:47 IST)
മലയാള സിനിമയിലെ മികച്ച നടന്മാരിലൊരാളാണ് ഫഹദ് ഫാസില്‍. അഭിനയ മികവിനൊപ്പം നല്ല ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ അദ്ദേഹം കാണിക്കുന്ന ശ്രദ്ധയാണ് മറ്റു നടന്മാരില്‍ നിന്നും ഫഹദിനെ വ്യത്യസ്ഥനാക്കുന്നത്.

മോഹന്‍ രാജ സംവിധാനം ചെയ്‌ത വേലൈക്കാരനില്‍ ശൈവകാര്‍ത്തികയനൊപ്പം തിളക്കമാര്‍ന്ന വേഷമാണ് ഫഹദ് കൈകാര്യം ചെയ്‌തത്. ഇതോടെ തമിഴ്‌സിനിമാ ലോകത്തും ഫഹദിന്റെ സ്‌റ്റാര്‍ വാല്യൂ കുതിച്ചുയര്‍ന്നു.

എന്നാല്‍, മോളിവുഡിനെയും കോളിവുഡിനെയും ഞെട്ടിപ്പിച്ച റിപ്പോര്‍ട്ടുകളാണ് ഫഹദിനെ ചുറ്റിപ്പറ്റി ഇപ്പോള്‍ പുറത്തുവരുന്നത്. സൂപ്പര്‍ താരങ്ങളെ അണിനിരത്തി മണിരത്നം സംവിധാനം ചെയ്യാനൊരുങ്ങുന്ന ഒരു വമ്പന്‍ പ്രൊജക്‍ടില്‍ നിന്നും ഫഹദ് പിന്മാറിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

പ്രതിഫലത്തെ സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസമാണ് ഹഹദ് മണിരത്നം ഉപേക്ഷിക്കാന്‍ കാരണമെന്നാണ് തമിഴ്‌ മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍, നിലവിലെ തിരക്കുകള്‍ മൂലമാണ് അദ്ദേഹം ചിത്രത്തില്‍ നിന്നും പിന്മാറിയതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം, വിഷയത്തെക്കുറിച്ച് പ്രതികരക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.

വിജയ് സേതുപതി, ചിമ്പു, ജ്യോതിക, അതിഥി റാവു ഹൈദരലി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. എആര്‍ റഹ്‌മാര്‍ പശ്ചാത്തല സംഗീതം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറ സന്തോഷ് ശിവനാണ്. അതേസമയം, ചിത്രത്തിന് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല. മണിരത്നം സംവിധാനം ചെയ്‌ത കാട്ര് വെളിയിടെയിലെ നായികയാണ് അതിഥി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments