എന്നെ തടയാൻ ആർക്കും ആകില്ല, ചെയ്തു പോയ തെറ്റുകൾക്ക് പരസ്യമായി മാപ്പ് ചോദിക്കുന്നു: ചിമ്പു
ചിത്രം പരാജയപ്പെട്ടതിൽ എനിക്ക് വിഷമമൊന്നുമില്ല, പക്ഷേ ഇത് കുറച്ച് അതികമായിപ്പോയില്ലേ?: ചിമ്പു
, ശനി, 9 ഡിസംബര്‍ 2017 (10:40 IST)
അ അ അ എന്ന ചിത്രത്തിന്റെ നിർമാതാവിനോട് പരസ്യമായി മാപ്പ് ചോദിച്ച് നടൻ സിമ്പു. സന്താനം നായകനാകുന്ന സക്ക പോടു പോടു രാജ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ചിമ്പുവിന്റെ പരസ്യക്ഷമ പറച്ചിൽ.
അ അ അ പരാജയ ചിത്രമായിരുന്നു. അത് പരാജയപ്പെട്ടതിൽ വിഷമമൊന്നുമില്ല. ആരാധകർക്കായി ഇറക്കിയ പടമായിരുന്നു അത്. നിർമ്മാതാവിന് കുറച്ച് നഷ്ടം ഉണ്ടായിട്ടുണ്ട്. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ സിനിമ ചിത്രീകരിക്കുമ്പോഴോ റിലീസ് ചെയ്യുമ്പോഴോ പറയാം. എന്നാൽ, റിലീസ് ചെയ്ത് 6 മാസത്തിനുശേഷം എനിക്കെതിരെ പറഞ്ഞതിൽ വിഷമമുണ്ട്' - ചിമ്പു പറഞ്ഞു.
തെറ്റുകൾ ചെയ്തിട്ടുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. ഞാനതിന് ക്ഷമ ചോദിക്കുന്നു. ഞാൻ നല്ലവനാണെന്ന് പറയുന്നില്ല. ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് എനിക്കറിയാം. എന്നാൽ അഭിനയിക്കുന്നതിൽനിന്നോ ആരാധകരെ രസിപ്പിക്കുന്നതിൽനിന്നോ എന്നെ തടയാൻ ആർക്കും ആവില്ല. - ചിമ്പു പറഞ്ഞു.
അതേസമയം, ചിമ്പുവിന്റെ ക്ഷമ പറച്ചിൽ അടവാണോന്ന് ചോദിക്കുന്നവരും ഉണ്ട്. ചിത്രത്തിന്റെ പരാജയത്തിനു കാരണം ചിമ്പു ആണെന്ന് ആരോപിച്ച് നിർമാതാവ് മൈക്കിൾ രായപ്പൻ രംഗത്തെത്തിയിരുന്നു.