Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മമ്മൂക്കാ... അടിപൊളി’ - ആരാധകർ മമ്മൂക്കയെ നേരിൽ വിളിച്ചപ്പോൾ; വീഡിയോ

‘മമ്മൂക്കാ... അടിപൊളി’ - ആരാധകർ മമ്മൂക്കയെ നേരിൽ വിളിച്ചപ്പോൾ; വീഡിയോ
, ശനി, 13 ഏപ്രില്‍ 2019 (14:16 IST)
ബോക്സോഫീൽ രാജതാണ്ഡവം. 9 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം രാജ തിരിച്ചെത്തിയിരിക്കുകയാണ്.  പൂര്‍ണമായും മാസ് ഘടകങ്ങളും ആക്ഷനും കോമഡിയും കോർത്തിണക്കിയ ചിത്രം ഒരു പക്കാ ഫാമിലി എന്റർ‌ടെയ്‌നർ തന്നെയാണ്. ഈ വിഷുക്കാലം രാജയും കൂട്ടരും സ്വന്തമാക്കിയെന്ന് തന്നെ പറയാം.
 
ആദ്യ ഷോയ്ക്കു ശേഷം ചില ആരാധകര്‍ക്ക് മമ്മുക്കയുമായി ഫോണില്‍ സംസാരിക്കാന്‍ പറ്റിയതിന്റെ വിഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. നിര്‍മാതാവ് ജോബി ആണ് ഈ അവസരം ഒരുക്കി കൊടുത്തത്. നെല്‍സണ്‍ ഐപ്പ് നിര്‍മിച്ച ചിത്രം കാണാന്‍ മമ്മൂട്ടി ആരാധകന്‍ കൂടിയായ ജോബി ആദ്യ ഷോക്കു തന്നെ എത്തിയിരുന്നു.
 
വൈശാഖ് സംവിധാനം ചെയ്ത മധുരരാജയ്ക്ക് ഇന്നലെ ലഭിച്ചത് മികച്ച വരവേല്‍പ്പ്. രാവിലത്തെ ഷോകള്‍ക്ക് ശേഷം മികച്ച അഭിപ്രായം വന്നതോടെ ഇന്നലെ എല്ലാ പ്രമുഖ സെന്ററുകളിലെയും ഈവനിംഗ് ഷോകളില്‍ ഹൗസ്ഫുള്‍ ബോര്‍ഡുകള്‍ ഉയര്‍ന്നു. 
 
കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ 16 ഷോകള്‍ മാത്രമാണ് ചിത്രത്തിന് അനുവദിക്കപ്പെട്ടിരുന്നത് അതില്‍ 13 ഷോകളും ഹൗസ്ഫുള്‍ ആയിരുന്നു. 5.7 ലക്ഷം രൂപയാണ് ചിത്രം കൊച്ചി മള്‍ട്ടിയില്‍ നിന്ന് നേടിയത്. തിരുവനന്തപുരം പ്ലക്‌സുകളില്‍ നിന്ന് മൊത്തമായി 9 ലക്ഷം രൂപയ്ക്കു മുകളില്‍ നിന്ന് നേടി. നൂറിലധികം ഷോകളാണ് ഇന്നലെ രാത്രി പ്രേക്ഷകരുടെ തിരക്ക് കാരണം പല തിയറ്ററുകളിലും കൂട്ടിച്ചേര്‍ത്തപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാലിനും ഷോകള്‍ നടന്ന തിയറ്ററുകളുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂക്ക നിങ്ങളെന്തൊരു മനുഷ്യനാണ്? മൂന്ന് ഭാഷ, മൂന്ന് ഹിറ്റ്, ഒരേയൊരു നായകൻ - മമ്മൂട്ടി!