Select Your Language

Notifications

webdunia
webdunia
webdunia
webdunia

32 വര്‍ഷമെടുത്തു ഈ നിമിഷം സംഭവിക്കാന്‍,വികാരാധീനനായി മഞ്ഞുമ്മല്‍ ബോയ്‌സിലെ തമിഴ് നടന്‍ വിജയ് മുത്തു

Manjummel Boys

കെ ആര്‍ അനൂപ്

, വ്യാഴം, 29 ഫെബ്രുവരി 2024 (12:35 IST)
Manjummel Boys
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ  കണ്ടവര്‍ തമിഴ് നടന്‍ വിജയ് മുത്തു അവതരിപ്പിച്ച കഥാപാത്രത്തെ മറന്നു കാണില്ല. മൂന്ന് പതിറ്റാണ്ടുകളില്‍ ഏറെയായി അദ്ദേഹം തമിഴ് സിനിമകളിലുണ്ട് ,ആരാരും ശ്രദ്ധിക്കപ്പെടാതെ. ഒടുവില്‍ ഒരു മലയാള സിനിമ വേണ്ടിവന്നു അദ്ദേഹത്തിനുള്ളിലെ നടനെ ലോകം അറിയുവാനായി. വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ ആവാതെ ഒരു അഭിമുഖത്തിനിടയില്‍ വിജയ് മുത്തു വികാരാധീനനായി. പറയാനുള്ള വാക്കുകള്‍ പോലും വരാനാവാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 30 വര്‍ഷത്തില്‍ കൂടുതലായി തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും അംഗീകാരവും ആണ് മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ ലഭിച്ചതെന്ന്  വിജയ് മുത്തു നിറകണ്ണുകളോടെ പറഞ്ഞു.
 
തമിഴില്‍ താന്‍ കാണാത്ത സംവിധായകര്‍ ഇല്ലെന്നും ഒരുപാട് ആളുകളുടെ സിനിമകള്‍ താന്‍ ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു എന്നും അദ്ദേഹം പറയുന്നു. നല്ലൊരു വേഷത്തിനായി പലരോടും കെഞ്ചി ചോദിച്ചിട്ടുണ്ട്. ആരും തന്നില്ല എവിടെ നിന്നും കിട്ടിയില്ല ഇതിപ്പോള്‍, ഒരു മലയാളി സംവിധായകനാണ് എനിക്ക് നല്ലൊരു വേഷം തന്നത്. എന്നിലെ നടനെ അദ്ദേഹം വിശ്വസിച്ചു. പണമല്ല, ഒരു അഭിനേതാവ് എന്ന നിലയില്‍ കിട്ടുന്ന അംഗീകാരമില്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
 
'ഈ സിനിമയിലൂടെ കാഴ്ചക്കാര്‍ എന്നെ നല്ല നടനെന്ന് പന്ത്രണ്ടാമത്തെ വയസ്സില്‍ മനസ്സില്‍ കയറിക്കൂടിയ സ്വപ്നമാണ് സിനിമ. എന്റെ കുടുംബത്തോട് എത്രമാത്രം സ്‌നേഹമുണ്ടോ അതുപോലെയാണ് എനിക്ക് സിനിമയും.
 
ഈ സിനിമ തന്നെയാണ് എന്റെ മക്കള്‍ക്ക് ജീവിതം പഠിപ്പും ജീവിതവും നല്‍കിയത്. പക്ഷേ, സിനിമയില്‍ നമുക്കൊരു സ്വപ്നമുണ്ടാകില്ലേ? അതു തേടിയാണല്ലോ സിനിമയിലേക്ക് വരുന്നത്.  32 വര്‍ഷമെടുത്തു ഇങ്ങനെയൊരു നിമിഷം സംഭവിക്കാന്‍. അതിനായി, എത്രയോ കഷ്ടപ്പാടുകള്‍... വേദനകള്‍. പല സംവിധായകരും എന്നെ കളിയാക്കിയിട്ടുണ്ട്. അതൊന്നും പറയാന്‍ എനിക്കു വാക്കുകളില്ല. അതിനെക്കുറിച്ച് ആലോചിക്കുമ്പോഴേ ഞാന്‍ ഇമോഷനല്‍ ആകും.''-വിജയ് മുത്തു അഭിമുഖത്തിനിടെ പറഞ്ഞു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്നില്‍ 2018 മാത്രം,യുകെയിലും അയര്‍ലന്‍ഡിലും മിന്നും പ്രകടനം പുറത്തെടുത്ത് പ്രേമലു