Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

പിതൃ സഹോദരന്റെ ഭാര്യ നാലു വയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Father brother

കെ ആര്‍ അനൂപ്

, ചൊവ്വ, 12 ഡിസം‌ബര്‍ 2023 (09:10 IST)
നാലു വയസ്സുകാരനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറയിലെ വണ്ണാമടയിലാണ് സംഭവം. വണ്ണാമട തുളസി നഗറില്‍ മധുസൂദനന്‍-ആതിര ദമ്പതികളുടെ മകന്‍ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അച്ഛനായ മധുസൂദനന്റെ സഹോദരന്‍ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തി ദാസ് (29) സ്വയം മുറിവേല്‍പ്പിച്ച പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനസിക ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവര്‍ ചികിത്സയിലായിരുന്നുവെന്ന് കൊഴിഞ്ഞാമ്പാറ പോലീസ് പറഞ്ഞു. 
 
തിങ്കളാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം നടന്നത്. വീട്ടിലുള്ളവര്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിലും ദീപ്തിയെ കൈ ഞരമ്പ് അറുത്ത നിലയിലും കണ്ടെത്തിയത്. ബാലകൃഷ്ണന്റെ അമ്മയായ പത്മാവതി ആശുപത്രിയിലായിരുന്നു. ഇവരെ കാണാനാണ് സമീപത്തെ ആശുപത്രിയിലേക്ക് എല്ലാവരും പോയത്. ഋത്വിക് ഉറങ്ങിയതിനാല്‍ ബാലകൃഷ്ണന്റെയും മക്കള്‍ വൈകയേയും വീട്ടിലാക്കി. ഇവരോടൊപ്പം ദീപ്തി ദാസും വീട്ടിലുണ്ടായിരുന്നു. ആശുപത്രിയില്‍ പോയവര്‍ പത്തുമണിയോടെ തിരിച്ചെത്തുമ്പോള്‍ വീട് അകത്തുനിന്ന് അടച്ചിട്ടിരുന്നു. എത്ര തട്ടിയിട്ടും തുറന്നില്ല. എങ്ങനെയോ വീടിന്റെ പിറകിലുള്ള വാതില്‍ പെണ്‍കുട്ടി തുറന്നു.
 
 അനക്കമില്ലാതെ കിടക്കുന്ന കുട്ടിയെയും രക്തത്തില്‍ കുളിച്ചു കിടക്കുന്ന ദീപ്തി ദാസിനെയും ആണ് വീട്ടുകാര്‍ കണ്ടത്. ഉടന്‍ കുട്ടിയെ സ്വകാര്യ ആശുപത്രിച്ചെങ്കിലും മരിച്ചു. ദീപ്തി ദാസിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പിന്നീട് കൊണ്ടുപോയി. കൊഴിഞ്ഞാമ്പാറ പോലീസ് സ്ഥലത്തെത്തി കേസ് എടുത്ത് അന്വേഷണം തുടങ്ങി. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിനോദ യാത്രക്കിടെ പെണ്‍കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം; ഐസ്‌ക്രീമിലും ചോക്ലേറ്റിലും ലഹരിയെന്ന് സംശയം !