Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

സംസ്ഥാന ചലച്ചിത്ര അവാർഡിന് മോഹൻലാലിനെ മുഖ്യാതിഥിയാക്കുന്നതിൽ എതിർപ്പ് രൂക്ഷം

സംസ്ഥാന ചലച്ചിത്ര അവാർഡിന് മോഹൻലാലിനെ മുഖ്യാതിഥിയാക്കുന്നതിൽ എതിർപ്പ് രൂക്ഷം

സംസ്ഥാന ചലച്ചിത്ര അവാർഡ്
, വ്യാഴം, 19 ജൂലൈ 2018 (12:48 IST)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ 'അമ്മ' പ്രസിഡന്റ് മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതിൽ എതിര്‍പ്പ് രൂക്ഷം. ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുത്താല്‍ പരിപാടി ബഹിഷ്‌കരിക്കുമെന്ന് ഒരു വിഭാഗം ചലച്ചിത്ര പ്രവര്‍ത്തകര്‍ ഭീഷണി മുഴുക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് കഴിഞ്ഞ ദുവസം സംവിധായകൻ ഡോ. ബിജു രംഗത്തെത്തിയിരുന്നു.
 
ഇതിന് മറുപടിയായി ചടങ്ങിൽ നിന്ന് വിട്ട് നിൽക്കുകയാണെന്നും ഡോ. ബിജു പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാട് മോഹന്‍ലാല്‍ സ്വീകരിക്കുന്നതാണ് പ്രതിഷേധത്തിന്റെ കാരണം. ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും ഈ തീരുമാനത്തിനെതിരെയാണ്. 
 
സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലനാണ് ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന വിവരം കഴിഞ്ഞ ദിവസം നടന്ന സംഘാടക സമിതി യോഗത്തില്‍ അറിയിച്ചത്. തുടർന്ന് ഈ തീരുമാനത്തെ എതിർത്ത് നിരവധിപേർ രംഗത്തുവരികയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിയുടെ സംവിധാനം, മോഹൻലാൻ നായകൻ, വില്ലനായി വിവേക് ഒബ്റോയ്, ഇത് പൊളിക്കും!