Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഗ് ബോസിൽ പ്രണയം പൂവിടുന്നു, റോമിയോയായി ഷിയാസ്!

ബിഗ് ബോസിൽ പ്രണയം പൂവിടുന്നു, റോമിയോയായി ഷിയാസ്!

ബിഗ് ബോസിൽ പ്രണയം പൂവിടുന്നു, റോമിയോയായി ഷിയാസ്!
, ബുധന്‍, 18 ജൂലൈ 2018 (14:21 IST)
പതിനാറ് മത്സരാർത്ഥികൾ ഒരു കുടക്കീഴിൽ കഴിയുന്ന ബിഗ് ബോസ് തുടങ്ങിയിട്ട് മൂന്നാഴ്‌ച കടന്നിരിക്കുകയാണ്. ഓരോ ദിവസവും നാടകീയ രംഗങ്ങളുമായാണ് ബിഗ് ബോസ് കടന്നുപോകുന്നത്. തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം വിജയകരമായി തുടരുന്ന പരിപാടിയാണ് ബിഗ് ബോസ്. 
 
കഴിഞ്ഞ ദിവസം ഷിയാസിന് കിട്ടിയ ടാസ്‌ക്കായിരുന്നു പ്രണയം തുറന്ന് പറയാൻ. ഷിയാസിന്റെ ആദ്യത്തെ ഇര ശ്വേതയായിരുന്നു. ശ്വേതയും ഷിയാസും നല്ല കാമുകി കാമുകനായി അഭിനയിച്ചു. രണ്ട് അന്യ മതക്കാരായ വ്യക്തികളുടെ പ്രണയമായിരുന്നു ഇവരുടെ പ്രകടനത്തിന്റെ പ്രമേയം.
 
അടുത്ത ഷിയാസിന്റെ ഇര അർച്ചനയായിരുന്നു. അർച്ചനയോട് പ്രണയം തുറന്നു പറയുന്നതായിരുന്നു ഷിയാസിന് ലഭിച്ച ടാസ്ക്ക്. എന്നാൽ അർച്ചനയ്ക്കൊപ്പം പിടിച്ച് നിൽക്കാൻ ഷിയാസിന് കഴിഞ്ഞില്ല. ഷിയാസ് അർച്ചനയ്ക്ക് മുന്നിൽ തോൽവി സമ്മതിച്ച് കൈകൂപ്പി മടങ്ങുകയായിരുന്നു.
 
എന്നാൽ മത്സരാർത്ഥികളെല്ലാം ഏറ്റെടുത്തത് ദിയയുടെ പ്രകടനമായിരുന്നു. ദിയയ്ക്ക് മുന്നിൽ പ്രണയം തുറന്നു പറയുക എന്നായിരുന്നു ഷിയാസിന് നൽകിയ അവസാന ടാസ്ക്ക്. എന്നാൽ ഇതുവരെ കണ്ട പ്രകടനങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ദിയയുടേത്. അങ്ങോട്ട് ശല്യം ചെയ്യാൻ വന്ന ഷിയാസിന് എട്ടിന്റെ പണിയായിരുന്നു ദിയ നൽകിയത്. തിരുവനന്തപുരം ശൈലിയിൽ ദിയ എല്ലാവരേയും ഞെട്ടിക്കുകയായിരുന്നു. ആ പ്രകടനത്തിലായിരുന്നു ഷിയാസ് ശരിക്കും പതറിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ സിനിമയുടെ അഭിമാന മുഖം- മമ്മൂട്ടി!