Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിനായകനെ പിന്നിലാക്കി മോഹന്‍ലാല്‍ മികച്ച നടന്‍, ഒപ്പം മികച്ച ചിത്രം

ഫിലിം ക്രിട്ടിക്സ് അവാർഡ്: നടൻ മോഹൻലാൽ, നറ്റി നയൻതാര

സിനിമ
, ചൊവ്വ, 7 മാര്‍ച്ച് 2017 (11:55 IST)
കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2016 പ്രഖ്യാപിച്ചു. ഒപ്പത്തിലെ അഭിനയത്തിനു മോഹന്‍ലാല്‍ മികച്ച നടനും പുതിയ നിയമത്തിലെ വേഷത്തിനു നയന്‍താര മികച്ച നടിക്കുമുള്ള അവാര്‍ഡ് കരസ്ഥമാക്കി. പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം 2016 ലെ മികച്ച സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടി. പ്രിയദര്‍ശനാണു മികച്ച സംവിധായകന്‍ (ഒപ്പം). 
 
മറ്റ് അവാര്‍ഡുകള്‍:
 
മികച്ച ജനപ്രിയ സിനിമ: പുലിമുരുകന്‍
മികച്ച രണ്ടാമത്തെ ചിത്രം: ജേക്കബിന്റെ സ്വര്‍ഗരാജ്യം
മികച്ച രണ്ടാമത്തെ നടന്‍: രഞ്ജി പണിക്കര്‍ (ജേക്കബിന്റെ സ്വര്‍ഗരാജ്യം), സിദ്ദീഖ് (സുഖമായിരിക്കട്ടെ)
മികച്ച രണ്ടാമത്തെ നടി: സുരഭിലക്ഷ്മി (മിന്നാമിനുങ്ങ്)
മികച്ച ബാലതാരം: ബേബി എസ്തര്‍ അനില്‍ (ജെമിനി) ബേബി അക്ഷര (ആടുപുലിയാട്ടം, ദേവയാനം)
മികച്ച തിരക്കഥാകൃത്ത്: വിനീത് ശ്രീനിവാസന്‍ (ജേക്കബിന്റെ സ്വര്‍ഗരാജ്യം)
മികച്ച ഗാനരചയിതാവ്: വയലാര്‍ ശരത്ചന്ദ്രവര്‍മ്മ (കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ)
മികച്ച സംഗീത സംവിധായകന്‍ : എം.ജയചന്ദ്രന്‍ (ചിത്രം:കാംബോജി )
മികച്ച ഛായാഗ്രാഹകന്‍: സുജിത് വാസുദേവ് (ചിത്രം ജെയിംസ് ആന്‍ഡ് ആലീസ്)
മികച്ച കലാസംവിധായകന്‍ : ബാവ (ചിത്രം: ആക്ഷന്‍ ഹീറോ ബിജു)
മികച്ച മേക്കപ്പ്മാന്‍ : സജി കൊരട്ടി (ചിത്രം: ഒപ്പം)
മികച്ച വസ്ത്രാലങ്കാരം: ഇന്ദ്രന്‍സ് ജയന്‍ (ചിത്രം: കാംബോജി)
മികച്ച നവാഗത പ്രതിഭ : രാജിനി ചാണ്ടി (ചിത്രം: ഒരു മുത്തശ്ശി ഗദ)
മികച്ച നവാഗത സംവിധായിക: വിധു വിന്‍സന്റ് (മാന്‍ഹോള്‍)
 
അഭിനയത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡുകള്‍: നിവിന്‍ പോളി (ആക്ഷന്‍ ഹീറോ ബൈജു), ലക്ഷ്മി ഗോപാലസ്വാമി ( കാംബോജി), ടിനി ടോം ( ഡഫേദാര്‍) സമുദ്രക്കനി ( ഒപ്പം, ടു ഡേയ്സ്) 
സാമൂഹികപ്രസക്തിയുള്ള ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം: ആറടി (സംവിധാനം സജി പാലമേല്‍)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മണിയെ വീഴ്ത്താന്‍ ശ്രമിച്ച ആ നടന്‍ വേര്‍പാടില്‍ കണ്ണീര്‍ പൊഴിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി'; സലിം കുമാറിന്റെ വാക്കുകൾ മോഹൻലാലിനു നേരെയോ?