Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോട്ട് നിരോധനവും ബ്ലോഗ് വിവാദവും; നിലപാടിൽ ഉറച്ച് മോഹൻലാൽ

ബ്ലോഗ് വിവാദത്തിന് മറുപടിയുമായി മോഹൻലാൽ

നോട്ട് നിരോധനവും ബ്ലോഗ് വിവാദവും; നിലപാടിൽ ഉറച്ച് മോഹൻലാൽ
, ചൊവ്വ, 22 നവം‌ബര്‍ 2016 (15:14 IST)
500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ അനുകൂലിച്ച സംഭവത്തിൽ നടൻ മോഹൻലാലിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. മദ്യഷോപ്പിനും സിനിമാശാലകള്‍ക്കും ആരാധനാലയങ്ങള്‍ക്കും മുന്നില്‍ വരിനില്‍ക്കുന്നവര്‍ക്ക് ഒരു നല്ല കാര്യത്തിനുവേണ്ടി അല്‍പസമയം വരിനില്‍ക്കുന്നതിലും കുഴപ്പമില്ലെന്നായിരുന്നു മോഹൻലാൽ ബ്ലോഗിലൂടെ വ്യക്തമാക്കിയത്.
 
താരത്തിന്റെ ഈ നിലപാടിനെതിരെ സിനിമാ മേഖലയിലും രാഷ്ട്രീയ രംഗത്തുള്ളവരും രംഗത്തെത്തിയിരുന്നു. ഫെയ്സ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിലും മോഹൻലാലിനെതിരായ പ്രതിഷേധം ശക്തമാണ്. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് താൻ അറിയിച്ച നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മോഹന്‍ലാല്‍.
 
ബ്ലോഗിന്റെ വിഡിയോ പോസ്റ്റ് ചെയ്താണ് തന്റെ നിലപാടിൽ മാറ്റമില്ലെന്ന മറുപടി നല്‍കുന്നത്. അദ്ദേഹത്തിന്റെ ശബദ്ത്തിലൂടെയുള്ള ബ്ലോഗിന്റെ വിവരണമാണ് വിഡിയോ. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങളും പണത്തിനായി എടിംഎം കേന്ദ്രങ്ങളിൽ വരിനില്‍ക്കുന്ന സാധാരണക്കാരന്റെ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ പുത്തന്‍ പണം തട്ടിക്കൂട്ടിയതല്ല!