Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണിച്ചിത്രത്താഴ് ഇന്നിറങ്ങിയാല്‍ വിജയിക്കില്ലെന്ന് ജാഫര്‍ ഇടുക്കി

jaffar idukki

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 20 ഫെബ്രുവരി 2024 (09:03 IST)
jaffar idukki
മണിച്ചിത്രത്താഴ് ഇന്നിറങ്ങിയാല്‍ വിജയിക്കില്ലെന്ന് ജാഫര്‍ ഇടുക്കി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജാഫര്‍ ഇടുക്കി ഇക്കാര്യം പറഞ്ഞത്. മണിച്ചിത്രത്താഴ് ഇന്നാണ് ഇറങ്ങുന്നതെങ്കില്‍ അത് വിജയിക്കില്ല. കാരണം സിനിമയുടെ സസ്‌പെന്‍സ് ആദ്യദിനം കുറെ പേര്‍ ഫോണില്‍ പകര്‍ത്തും. ശോഭന നാഗവല്ലി ആണെന്നും എല്ലാവരും കാണണമെന്നും വിളിച്ചുപറഞ്ഞ് നടക്കും. ഇതൊക്കെ വലിയ പ്രശ്‌നമാണ്. സിനിമ ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് ആളുകളുടെ ഫോണ്‍ റെക്കോര്‍ഡിങ് വലിയ ശല്യമായി മാറിയിരിക്കുകയാണ്. നമ്മള്‍ അനൗണ്‍സ് ചെയ്താലും അവര്‍ റെക്കോര്‍ഡ് ചെയ്തു കൊണ്ടിരിക്കും. 
 
ഇങ്ങനെ ഒരാള്‍ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ സിനിമ നിര്‍മാതാവിന്റെ മനസ്സ് എത്ര വിഷമിക്കുന്നുണ്ടാവും എന്നറിയാമോ. എത്ര കാശ് മുടക്കിയാണ് സിനിമ ചെയ്യുന്നത് എന്നറിയാമോ. അതാണ് ഒരൊറ്റ ക്ലിക്ക് ഒന്നുമല്ലാതെ ആക്കുന്നത്. അതേസമയം ജാഫര്‍ ഇടുക്കിയുടെ അഭിപ്രായത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വവര്‍ഗ്ഗ പ്രണയം; കരണ്‍ ജോഹറിന്റെ സീരീസിന് ആറു രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി