Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടികള്‍ തന്നാലും വിവാഹ ചടങ്ങുകളില്‍ ഐറ്റം ഡാന്‍സ് കളിക്കില്ലെന്ന് കങ്കണ റണാവത്ത്

കോടികള്‍ തന്നാലും വിവാഹ ചടങ്ങുകളില്‍ ഐറ്റം ഡാന്‍സ് കളിക്കില്ലെന്ന് കങ്കണ റണാവത്ത്

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 7 മാര്‍ച്ച് 2024 (10:30 IST)
കോടികള്‍ തന്നാലും വിവാഹ ചടങ്ങുകളില്‍ ഐറ്റം ഡാന്‍സ് കളിക്കില്ലെന്ന് കങ്കണ റണാവത്ത്. പ്രശസ്തിയും പണവും വേണ്ടെന്നു വയ്ക്കാന്‍ വ്യക്തിത്വവും അന്തസ്സും വേണമെന്നും കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറുപ്പില്‍ പറയുന്നു. മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ പ്രീ വിവാഹ ചടങ്ങില്‍ പങ്കെടുത്ത താരങ്ങള്‍ക്ക് എതിരെ വിമര്‍ശനമുന്നയിക്കുകയായിരുന്നു നടി. സാമ്പത്തിക പ്രതിസന്ധിയിലൂടെ പലതവണ കടന്നു പോയിട്ടുണ്ടെന്നും എന്നാല്‍ വിവാഹ ചടങ്ങുകളില്‍ ഐറ്റം ഡാന്‍സ് ചെയ്യാന്‍ എത്ര പ്രലോഭനം ഉണ്ടായാലും ചെയ്യില്ലെന്നും പുരസ്‌കാര ചടങ്ങുകള്‍ പോലും വേണ്ടെന്നു വച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു.
 
ആനന്ദ് അംബാനിയുടെ പ്രീ വിവാഹ ചടങ്ങില്‍ നിരവധി ബോളിവുഡ് താരങ്ങളാണ് എത്തിയത്. അമിതാബച്ചനും ഷാരൂഖാനും സല്‍മാഖാനും അമീര്‍ഖാനും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളം സംവിധായകരോട് തനിക്ക് അസൂയ തോന്നുന്നുവെന്ന് അനുരാഗ് കശ്യപ്