Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രശസ്ത സീരിയല്‍ നടി ഡോളി സോഹി അന്തരിച്ചു

dolly

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 8 മാര്‍ച്ച് 2024 (11:57 IST)
dolly
പ്രശസ്ത സീരിയല്‍ നടി ഡോളി സോഹി അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിതയായാണ് താരം മരണപ്പെട്ടത്. 47 വയസ്സ് ആയിരുന്നു താരത്തിന്. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചയാണ് അന്തരിച്ചത്. ആറുമാസം മുന്‍പാണ് താരത്തിന് സെര്‍വിക്കല്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. പിന്നാലെ ശ്വാസകോശത്തിലേക്ക് ക്യാന്‍സര്‍ പടരുകയായിരുന്നു. കഴിഞ്ഞദിവസമാണ് ആരോഗ്യം മോശമായതിനെതുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
വ്യാഴാഴ്ച ഡോളിയുടെ സഹോദരി അമന്‍ദീപ് സോഹി മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡോളി സോഹി അന്തരിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരീരത്തില്‍ കൈവെച്ച് ആരാധകന്‍,അസ്വസ്ഥയായ കാജല്‍, വീഡിയോ