Select Your Language

Notifications

webdunia
webdunia
webdunia
webdunia

Gayatri: കല്യാണം കഴിക്കാന്‍ തനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് നടി ഗായത്രി

Gayatri: കല്യാണം കഴിക്കാന്‍ തനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് നടി ഗായത്രി

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 12 ജനുവരി 2024 (13:25 IST)
Gayatri: കല്യാണം കഴിക്കാന്‍ തനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് നടി ഗായത്രി. നേരത്തെ നടന്‍ പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞ് അതിന്റെ പേരില്‍ നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങിയ താരം കൂടിയാണ് ഗായത്രി സുരേഷ്. ഇപ്പോള്‍ കല്യാണം താനേറെ ഇഷ്ടപ്പെടുന്നു എന്നാണ് താരം പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ കല്യാണത്തിന് തനിക്ക് ചില മാനദണ്ഡങ്ങള്‍ കൂടിയുണ്ടെന്ന് താരം പറയുന്നു.
 
കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നുവച്ച് ആരെയും പോയി കല്യാണം കഴിക്കണം എന്നുമില്ല. ഈ വ്യക്തിയാണ് എന്റെ ആളെന്ന് നമുക്ക് തോന്നണം. ഭര്‍ത്താവിനെയല്ല ഒരു സുഹൃത്തിനെയാണ് വേണ്ടതെന്നും താരം പറഞ്ഞു. പ്രണയത്തെ കുറിച്ച് ചോദിച്ചാല്‍ എനിക്കൊന്നും പറയാനില്ലെന്നും കാരണം അങ്ങനെ ഒരു അനുഭവം എനിക്കില്ലെന്നും ഗായത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Jayaram, Ozler: 'ഇന്ത പടത്തില് മമ്മൂട്ടി സാര്‍ അഭിനയിച്ചിര്‍ക്കാ'; ജയറാമിനോട് വിജയ്, ദളപതി ഇന്ന് ഓസ്‌ലര്‍ കാണും