Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kargil Vijay Diwas:കാർഗിൽ യുദ്ധം പ്രമേയമാക്കിയ സിനിമകൾ ? നിങ്ങൾ കണ്ടിരിക്കേണ്ട സിനിമകൾ ഇവ

Kargil Vijay Diwas:കാർഗിൽ യുദ്ധം പ്രമേയമാക്കിയ സിനിമകൾ ? നിങ്ങൾ കണ്ടിരിക്കേണ്ട സിനിമകൾ ഇവ
, തിങ്കള്‍, 25 ജൂലൈ 2022 (21:08 IST)
1999 മെയ് മുതൽ ജൂലൈ 26 വരെ നീണ്ടുനിന്ന കാർഗിൽ യുദ്ധം പലപ്പോഴും ഇന്ത്യൻ സിനിമയുടെയും ഭാഗമായിട്ടുണ്ട്. എൽഒസി കാർഗിൽ മുതൽ 2021ൽ പുറത്തിറങ്ങിയ ഷേർഷാ വരെയുള്ള ബോളിവുഡ് ചിത്രങ്ങളും നിരവധി പ്രാദേശിക ചിത്രങ്ങളും ഇന്ത്യയുടെ ഐതിഹാസികമായ പോരാട്ടത്തിൻ്റെ കഥ സ്ക്രീനിൽ പകർത്തി.
 
2003ൽ പുറത്തിറങ്ങിയ എൽഒസി കാർഗിൽ എന്ന നാലുമണിക്കൂറിലധികം ദൈർഘ്യമുള്ള ചിത്രം കാർഗിൽ സംഭവ പരമ്പരകളെ പറ്റി വിശദമായി പ്രതിപാദിക്കുന്ന ചിത്രമാണ്. സഞ്ജയ് ദത്ത്,അജയ് ദേവ്ഗൺ,സൈഫ് അലി ഖാൻ,അഭിഷേക് ബച്ചൻ,സുനിൽ ഷെട്ടി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
 
2004ൽ കാർഗിൽ യുദ്ധത്തിൽ പരം വീർ ചക്ര നേടിയ വിക്രം ബത്രയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ലക്ഷ്യ പുറത്തിറങ്ങി. ഋതിക് റോഷൻ നയകനായ ചിത്രം ഒരുക്കിയത് ഫർഹാൻ അക്തറായിരുന്നു. വലിയ രീതിയിൽ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ചിത്രം നേടി.
 
2003ൽ മരണാനന്തരം മഹാവീര ചക്രം നൽകി രാജ്യം ആദരിച്ച അനൂജ് നയ്യാരുടെ മാതാപിതാക്കളുടെ ജീവിതം ആസ്പദമാക്കി ധൂപ് എന്ന സിനിമ പുറത്തിറങ്ങി. 2020ൽ കശ്മീർ ഗേൾ എന്നറിയപ്പെടുന്ന ഗുഞ്ജൻ സക്സേനയുടെ ജീവിതത്തെ ആസ്പദമാക്കി ഗുഞ്ജൻ സക്സേന ദ കശ്മീരി ഗേൾ എന്ന ചിത്രം പുറത്തിറങ്ങി.യുദ്ധരംഗത്തെ ഇന്ത്യയുടെ ആദ്യ വനിതാ വ്യോമസേന പൈലറ്റായ ഗുഞ്ജൻ സക്സേനയെ സ്ക്രീനിൽ അവതരിപ്പിച്ചത് ജാൻവി കപൂർ ആയിരുന്നു.
 
വിക്രം ബത്രയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ഷേർഷയാണ് അവസാനമായി കാർഗിൽ യുദ്ധ പശ്ചാത്തലത്തിൽ ഇറങ്ങിയ ഇന്ത്യൻ ചിത്രം. വിഷ്ണുവർധൻ സംവിധാനം ചെയ്ത ചിത്രത്തിൽ സിദ്ധാർഥ് മൽഹോത്രയാണ് വിക്രം ബത്രയായി അഭിനയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പര്‍താരങ്ങളില്‍ ഏറ്റവും ഉയരം സുരേഷ് ഗോപിക്ക്; മോഹന്‍ലാലിനേക്കാള്‍ ഉയരം മമ്മൂട്ടിക്കുണ്ട്