'ആ പൃഥ്വിരാജ് ചിത്രം വമ്പന്‍ പരാജയം, വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി'; ലിസ്റ്റിന്‍ സ്റ്റീഫന്‍
ഇപ്പോള്‍ പൃഥ്വിരാജിനൊപ്പം ചെയ്യുന്ന സിനിമകളെല്ലാം ഹിറ്റാണെങ്കിലും താന്‍ പൃഥ്വിവുമായി ചെയ്ത ആദ്യ ചിത്രം സാമ്പത്തികമായി ഏറെ നഷ്ടമുണ്ടാക്കിയെന്ന് ലിസ്റ്റിന്‍ പറയുന്നു
മലയാളത്തിലെ ഏറ്റവും ഹിറ്റ് നിര്‍മാതാക്കളില്‍ ഒരാളാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. പൃഥ്വിരാജ്-ലിസ്റ്റിന്‍ കൂട്ടുകെട്ട് മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇപ്പോള്‍ പൃഥ്വിരാജിനൊപ്പം ചെയ്യുന്ന സിനിമകളെല്ലാം ഹിറ്റാണെങ്കിലും താന്‍ പൃഥ്വിവുമായി ചെയ്ത ആദ്യ ചിത്രം സാമ്പത്തികമായി ഏറെ നഷ്ടമുണ്ടാക്കിയെന്ന് ലിസ്റ്റിന്‍ പറയുന്നു.
വിമാനം എന്ന ചിത്രമാണ് പൃഥ്വിവിനൊപ്പം ആദ്യം ചെയ്തത്. അത് സാമ്പത്തികമായി വലിയ പരാജയമായിരുന്നു. ഏറെ സാമ്പത്തിക നഷ്ടമുണ്ടാക്കി. അതൊരു ക്രിസ്മസ് സീസണിലായിരുന്നു. ക്രിസ്മസിന് ടിക്കറ്റ് ഫ്രീയായി കൊടുത്തു നോക്കി. അന്ന് ഹൗസ്ഫുള്‍ ആയി. പിറ്റേന്ന് വീണ്ടും തിയറ്ററില്‍ ആളില്ലാതായി. അപ്പോള്‍ സിനിമ പരാജയപ്പെട്ടെന്ന് ഞങ്ങള്‍ ഉറപ്പിച്ചു. അതിനുശേഷം ആ സാമ്പത്തിക നഷ്ടം തീര്‍ക്കാന്‍ വേണ്ടി ഒരു സിനിമ ചെയ്യണമെന്ന് പൃഥ്വിരാജിനോട് പറഞ്ഞു. അപ്പോഴാണ് വേറൊരു നിര്‍മാതാവ് പൃഥ്വിരാജിനെ വെച്ച് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിന്റെ കഥ എന്നോട് കേള്‍ക്കാന്‍ പൃഥ്വി പറഞ്ഞത്. ആ നിര്‍മാതാവിന് അത്ര ബജറ്റില്‍ ഒരു സിനിമ ചെയ്യാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല അത്. അതുകൊണ്ട് ബ്രദേഴ്‌സ് ഡേ പൃഥ്വിരാജിനെ വെച്ച് ഞാന്‍ ചെയ്തു. ബ്രദേഴ്‌സ് ഡേയിലൂടെ വിമാനം ഉണ്ടാക്കിയ എണ്‍പത് ശതമാനം നഷ്ടം പരിഹരിക്കാന്‍ സാധിച്ചെന്നും ഒരു അഭിമുഖത്തില്‍ ലിസ്റ്റിന്‍ പറഞ്ഞു.